23 August 2026

Sumeesh T Unneen

മുട്ടത്തോട് ഇനി വെറുതെ കളയല്ലേ; ചെടികൾക്ക് ഇതിലും മികച്ച വളം വേറെയില്ല!

Photo Credit: Getty Images

നമ്മൾ സാധാരണയായി വലിച്ചെറിയുന്ന മുട്ടത്തോട് ചെടികൾക്ക് മികച്ചൊരു വളമാണ്. ഇതിലെ അവശ്യ പോഷകങ്ങൾ നിങ്ങളുടെ പൂന്തോട്ടത്തെ കൂടുതൽ ഭംഗിയുള്ളതാക്കി മാറ്റും

മുട്ടത്തോട് വലിച്ചെറിയുന്നവരാണോ ?

രാസവളങ്ങൾക്ക് പകരമായി ഉപയോഗിക്കാൻ കഴിയുന്ന മികച്ചൊരു പ്രകൃതിദത്ത വളമാണ് മുട്ടത്തോട്. അടുക്കളയിലെ മാലിന്യം കുറയ്ക്കുന്നതിനൊപ്പം പൂന്തോട്ടം മനോഹരമാക്കാനും ഇത് സഹായിക്കും

മികച്ച പ്രകൃതിദത്ത വളം

ചെടികളുടെ വേരുകളെ ശക്തിപ്പെടുത്താനും ആരോഗ്യകരമായ വളർച്ചയ്ക്കും മുട്ടത്തോട് സഹായിക്കുന്നു. പ്രത്യേകിച്ച് പെട്ടെന്ന് വളരുന്ന ചെടികൾക്ക് ഇത് ഏറെ ഗുണകരമാണ്

വേരുകൾക്ക് കരുത്തേകുന്നു

കാൽസ്യം കാർബണേറ്റ് ധാരാളമായി അടങ്ങിയ ഒന്നാണ് മുട്ടത്തോട്. ഇത് മണ്ണിലെ കാൽസ്യത്തിൻ്റെ കുറവ് പരിഹരിക്കാൻ വലിയ തോതിൽ സഹായിക്കുന്നു

കാൽസ്യത്തിൻ്റെ കലവറ

കാൽസ്യത്തിൻ്റെ അഭാവം മൂലം ചില ചെടികളുടെ ഇലകളിലും കായ്കളിലും ഉണ്ടാകുന്ന അഴുകൽ തടയാൻ മുട്ടത്തോട് വളമായി നൽകുന്നത് സഹായിക്കും

ചെടികളിലെ അഴുകൽ തടയുന്നു

മുട്ടത്തോടിലെ കാൽസ്യം കാർബണേറ്റ് മണ്ണിലെ പി.എച്ച് നില കൃത്യമാക്കുന്നു. ഇത് മണ്ണിൻ്റെ അസിഡിറ്റി കുറയ്ക്കാനും ചെടികൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കാനും സഹായിക്കും

മണ്ണിലെ അസിഡിറ്റി കുറയ്ക്കുന്നു

മുട്ടത്തോടിൻ്റെ പരുക്കൻ പ്രതലം കാരണം ഒച്ചുകൾ ഉൾപ്പെടെയുള്ള മൃദുവായ ശരീരമുള്ള കീടങ്ങൾ ചെടികളുടെ അടുത്തേക്ക് വരുന്നത് തടയാൻ സാധിക്കും

കീടങ്ങളെയും ഒച്ചുകളെയും അകറ്റാം

മുട്ടത്തോട് നന്നായി കഴുകി ഉണക്കിയ ശേഷം പൊടിച്ചെടുക്കുക. ഈ പൊടി ചെടികൾക്ക് ചുറ്റും വിതറുകയോ മണ്ണിൽ ഇളക്കിച്ചേർക്കുകയോ ചെയ്യാം

എങ്ങനെ ഉപയോഗിക്കാം?