17 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
ഓണത്തിൻ്റെ നിറം കൂട്ടുന്നത് പൂക്കളാണ്. പൂക്കളില്ലാതെ മലയാളികൾക്ക് ഓണത്തെപ്പറ്റി ചിന്തിക്കാൻ കൂടി കഴിയില്ല എന്നതാണ് സത്യം.
ഓണക്കാലത്ത് അത്തപ്പൂക്കളമിടാനും തലയിൽ ചൂടാനും വാങ്ങുന്ന പൂക്കൾ പെട്ടെന്ന് വാടിപ്പോകുന്നത് ഒഴിവാക്കാൻ ചില വിദ്യകളും സൂത്രങ്ങളും ഇതാ.
നനവുള്ള ഒരു വാഴയിലയിൽ അല്പം പച്ചരി വിതറുക. ഇതിന് മുകളിലായി പൂക്കൾ വെച്ച് പതുക്കെ പൊതിയുക. ഇത് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ദിവസങ്ങളോളം വാടാതെ ഇരിക്കും.
ചെണ്ടുമല്ലി, അരളി തുടങ്ങിയ പൂക്കളുടെ തണ്ട് അല്പം ചെരിച്ചു വെട്ടുക. ശേഷം തണുത്ത വെള്ളത്തിൽ ഏതാനും തുള്ളി നാരങ്ങാനീരോ ഒരു നുള്ളു പഞ്ചസാരയോ ചേർത്ത് വെച്ചാൽ വാടില്ല.
പൂക്കൾ പ്ലാസ്റ്റിക് കവറുകളിൽ അടച്ചുവെക്കുന്നതിന് പകരം പേപ്പർ ടവ്വലിലോ കോട്ടൺ തുണിയിലോ പൊതിഞ്ഞ് എയർടൈറ്റ് ബോക്സിലാക്കി വയ്ക്കുക.
കവറുകളിൽ നിന്ന് പൂക്കൾ പുറത്തെടുത്ത് തണുത്ത വെള്ളം തളിച്ച് 10 മിനിറ്റ് റൂമിലെ ചൂടിൽ വെക്കുക. വെയിൽ നേരിട്ട് അടിക്കുന്ന സ്ഥലങ്ങളിൽ പൂക്കളം ഇടുന്നത് ഒഴിവാക്കുക.
ഫ്രിഡ്ജിലെ പച്ചക്കറികൾ വെക്കുന്ന സെക്ഷനിൽ സൂക്ഷിക്കുന്നതാണ് ഏറ്റവും അനുയോജ്യം. പേപ്പർ നനഞ്ഞാൽ ഇടയ്ക്ക് എടുത്ത് മാറ്റികൊടുക്കുന്നത് നല്ലതാണ്.