21 August 2026
Sumeesh T Unneen
Photo Credit: Getty Images
ഈ ഓണം കൂടുതൽ മധുരമാക്കാൻ ഒരു വെറൈറ്റി മധുരമുള്ള വട ആയാലോ?
നന്നായി പഴുത്ത രണ്ടു പഴമെടുത്ത് കൈകൊണ്ട് അല്ലെങ്കിൽ സ്പുണ് കൊണ്ടോ കട്ടകളില്ലാതെ നന്നായി ഉടച്ചെടുക്കുക.
ഉടച്ചുവെച്ച് പഴത്തിലേക്ക് അരക്കപ്പ് ഗോതമ്പ്, രണ്ട് ടേബിൾ സ്പൂൺ, അരിപ്പൊടി, ഒരു നുള്ള് ഉപ്പ് പൊടി, കാൽ സ്പൂൺ, ഏലക്ക പൊടി എന്നിവ ചേർക്കുക.
ആവശ്യാനുസരണം വെള്ളം ഒഴിച്ചു കൊടുത്തതിനു ശേഷം ഒരു മാവ് രൂപത്തിൽ ഇവ കുഴച്ച് എടുക്കുക. 15 മിനിറ്റ് വിശ്രമിക്കാൻ വെക്കുക.
കയ്യിൽ ഒരല്പം വെളിച്ചെണ്ണ പുരട്ടിയശേഷം മാവ് എടുത്ത് വട രൂപത്തിൽ ഉള്ളംകൈയിൽ പരത്തി നടുവിൽ ഒരു തുള വെക്കുക .
എണ്ണ നന്നായി ചൂടായ ശേഷം മാത്രം പരത്തിവെച്ച ഓരോ വടകൾ എണ്ണയിലേക്ക് ഇടുക.
രണ്ട് ഭാഗവും ഒരു സ്വർണ്ണനിറം ആകുമ്പോൾ വറുത്തുകോരി മാറ്റുക. ഒന്ന് തണിഞ്ഞതിനുശേഷം മധുര വട കഴിക്കാം.
രുചികരമായ മധുര വട തയ്യാർ. ചെറു ചൂടോടെ കഴിക്കാവുന്നതാണ്.