30 October 2026

Sumeesh T Unneen

അടുക്കള മാലിന്യം വലിച്ചെറിയല്ലേ; വീട്ടിൽ തന്നെ മികച്ച കമ്പോസ്റ്റ് തയ്യാറാക്കാം

Photo Credit: Getty Images

അടുക്കളയിലെയും പറമ്പിലെയും ജൈവമാലിന്യങ്ങൾ അഴുകി വളമാക്കി മാറ്റുന്ന പ്രക്രിയയാണ് കമ്പോസ്റ്റിംഗ്. ഇത് ചെടികൾക്ക് മികച്ച വളം നൽകുകയും മണ്ണിൻ്റെ ഗുണനിലവാരം വർധിപ്പിക്കുകയും ചെയ്യും

എന്താണ് കമ്പോസ്റ്റിംഗ്?

പച്ചക്കറികളുടെയും പഴങ്ങളുടെയും തൊലികൾ, കേടായ പഴങ്ങൾ, കാപ്പിപ്പൊടി, ചായച്ചണ്ടി, മുട്ടത്തോട് എന്നിവ കമ്പോസ്റ്റ് നിർമ്മാണത്തിനായി ഉപയോഗിക്കാവുന്നതാണ്

കമ്പോസ്റ്റ് ചെയ്യാൻ കഴിയുന്നവ

പച്ചക്കറികൾക്ക് പുറമെ കരിയിലകൾ, ഉണങ്ങിയ പുല്ല്, കടലാസുകൾ, കാർഡ്ബോർഡ്, മരപ്പൊടി തുടങ്ങിയവയും കമ്പോസ്റ്റിൽ ഇടാം. ഇത് മികച്ച രീതിയിൽ വളം രൂപപ്പെടാൻ സഹായിക്കും

ഉണങ്ങിയ വസ്തുക്കളും ഉൾപ്പെടുത്താം

ഇറച്ചി, മീൻ, പാലുൽപ്പന്നങ്ങൾ, എണ്ണ, മൃഗങ്ങളുടെ വിസർജ്യങ്ങൾ എന്നിവ ഒഴിവാക്കുക. ഇവ വലിയ രീതിയിൽ ദുർഗന്ധമുണ്ടാക്കുകയും എലികളെയും പ്രാണികളെയും ആകർഷിക്കുകയും ചെയ്യും

ഇവയൊന്നും കമ്പോസ്റ്റിലിടരുത്

കമ്പോസ്റ്റ് ഉണ്ടാക്കാൻ ഭാഗികമായി തണൽ ലഭിക്കുന്നതും മൃഗങ്ങളുടെ ശല്യമില്ലാത്തതുമായ ഒരു സ്ഥലം തിരഞ്ഞെടുക്കുക. ഇതിനായി 3 അടി വലുപ്പമുള്ള കുഴിയോ കമ്പോസ്റ്റ് ബിന്നുകളോ ഉപയോഗിക്കാം

അനുയോജ്യമായ സ്ഥലം കണ്ടെത്താം

പച്ചക്കറി അവശിഷ്ടങ്ങളും ഉണങ്ങിയ ഇലകളും ഒന്നിടവിട്ട ലെയറുകളായി നിക്ഷേപിക്കുക. ഈർപ്പം നിലനിർത്താനായി ഓരോ ലെയറിലും അല്പം വെള്ളം തളിച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്

മാലിന്യങ്ങൾ ലെയറുകളായി നിക്ഷേപിക്കാം

മാലിന്യങ്ങൾ വേഗത്തിൽ അഴുകുന്നതിനായി 4 മുതൽ 7 ദിവസത്തിലൊരിക്കൽ കമ്പോസ്റ്റ് നന്നായി ഇളക്കിക്കൊടുക്കണം. വായുസഞ്ചാരം ഉറപ്പാക്കാൻ ഇത് വളരെയധികം സഹായിക്കും

കൃത്യമായി ഇളക്കിക്കൊടുക്കണം

ആഴ്ചകളോ മാസങ്ങളോ കഴിയുമ്പോൾ ഇത് പൂർണ്ണമായി അഴുകി കറുത്ത നിറത്തിലുള്ള മണ്ണുപോലെയായി മാറും. ഈ മികച്ച ജൈവവളം നിങ്ങളുടെ പൂന്തോട്ടത്തിലും കൃഷിയിടത്തിലും ഉപയോഗിക്കാവുന്നതാണ്

മികച്ച ജൈവവളം റെഡി!