05 APRIL 2026
NEETHU VIJAYAN
Image Courtesy: Getty Images
മാങ്ങയുടെ സീസണായതിനാൽ എല്ലാ വീടുകളിലും നിറയെ മാമ്പഴം കാണും. ഇവയുടെ വേസ്റ്റ് വലിച്ചെറിയാൻ നിക്കരുത്. ഇതുകൊണ്ട് ചെറിയ ട്രിക്കുണ്ട്.
സാധാരണ നമ്മൾ ചവറ്റുകുട്ടയിലേക്ക് എറിയുന്ന മാങ്ങാത്തൊലിയും ഉള്ളിത്തൊലിയും വെറും പാഴ്വസ്തുവായി കാണേണ്ട. ഇവയ്ക്ക് ചില അത്ഭുത ഗുണങ്ങളുണ്ട്.
മാങ്ങയേക്കാൾ കൂടുതൽ വൈറ്റമിൻ സി, എ, ആന്റിഓക്‌സിഡന്റുകൾ എന്നിവ തൊലിയിലുണ്ട്. ഇത് ചർമ്മത്തിന്റെ തിളക്കം കൂട്ടാൻ വളരെ നല്ലതാണ്.
മാങ്ങാത്തൊലി വെയിലത്ത് വെച്ച് ഉണക്കി പൊടിച്ചെടുക്കുക. ഇത് തൈരിലോ തേനിലൊ കലർത്തി മുഖത്ത് പുരട്ടുന്നത് കറുത്ത പാടുകൾ മാറാൻ നല്ലതാണ്.
അതുപോലെ ഉള്ളിത്തൊലിയിൽ ധാരാളം ക്വെർസെറ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കാനും അലർജി തടയാനും സഹായിക്കുന്നു.
സൂപ്പുകളിലോ കറികളിലോ ഉള്ളിത്തൊലി ചേർത്ത് തിളപ്പിക്കുന്നത് നല്ലതാണ്. വിളമ്പുന്നതിന് മുൻപ് തൊലി എടുത്തു മാറ്റിയാൽ മാത്രം മതിയാകും.
മാങ്ങാത്തൊലിയും ഉള്ളിത്തൊലിയും ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ടു വെച്ച് അടുത്ത ദിവസം ആ വെള്ളം ചെടികൾക്ക് ഒഴിച്ചാൽ വളരെ നല്ലതാണ്.