5 April 2026

ASHLI C

 താരൻ പമ്പകടക്കും! കറ്റാർവാഴ ജെൽ ഇങ്ങനെ ഉപയോഗിച്ചാൽ മതി

PHOTO: GETTY IMAGES

 ഇന്ന് എല്ലാവരും അനുഭവിക്കുന്ന ഒരു പ്രശ്നമാണ് മുടിയിലെ താരൻ. എന്ത് ചെയ്തിട്ടും താരൻ മാറുന്നില്ലെങ്കിൽ ഇനി ഇതൊന്നു പ്രയോഗിച്ചു നോക്കൂ.

 താരൻ 

 കറ്റാർവാഴയുടെ ജെൽ താരൻ അകറ്റാൻ വളരെ നല്ലതാണ്. കറ്റാർവാഴയിൽ നിന്നും ജെല്ല് എടുത്തതിനുശേഷം തലയിൽ നന്നായി തേച്ചുപിടിപ്പിച്ച് 30 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകാം.

 കറ്റാർവാഴ ജെൽ

കറ്റാർവാഴയുടെ ജെല്ലിനൊപ്പം നാരങ്ങാനീരും ചേർത്താൽ കൂടുതൽ ഫലപ്രദമാണ്. നാരങ്ങാനീരിലെ അസിഡിറ്റി താരൻ ഉണ്ടാക്കുന്ന ഫംഗസിനെ നശിപ്പിക്കും.

 നാരങ്ങാനീര് 

 രണ്ട് ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിൽ ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര് ചേർത്ത് തലയിൽ തേക്കുക. 20 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

 ഉപയോഗം 

കറ്റാർവാഴയുടെ ജെല്ലിനൊപ്പം വെളിച്ചെണ്ണയും ചേർക്കുക. തലയോട്ടിയിലെ വരൾച്ച മാറാനും മുടിക്ക് തിളക്കം ലഭിക്കാനും ഇത് നല്ലതാണ്. 

 വെളിച്ചെണ്ണ

 തുല്യ അളവിൽ കറ്റാർവാഴയുടെ ജെല്ലും വെളിച്ചെണ്ണയും കലർത്തുക. ചൂടാക്കുന്നത് നല്ലതാണ്. തലയോട്ടിയിൽ മസാജ് ചെയ്ത് ഒരു മണിക്കൂറിനു ശേഷം ഷാംപൂ ഉപയോഗിച്ച് കഴുകുക.

ഉപയോഗം

 കറ്റാർവാഴയുടെ ജെല്ലിനൊപ്പം അല്പം തൈരും ചേർക്കുക. ഇത് മുടിക്ക് നല്ലൊരു കണ്ടീഷണർ ആയും പ്രവർത്തിക്കും.

 തൈര്

 മൂന്ന് ടേബിൾ സ്പൂൺ കറ്റാർവാഴ ജെല്ലിനൊപ്പം രണ്ട് ടേബിൾസ്പൂൺ തൈര് ചേർക്കുക. തലയിൽ പുരട്ടിയ ശേഷം 30 മിനിറ്റ് കഴിഞ്ഞ് കഴുകിക്കളയുക.

 ഉപയോഗം