4 March 2026

Nithya V

മാങ്ങ തൊലി കളയല്ലേ, അച്ചാർ ഉണ്ടാക്കാം 

 Image Courtesy: Getty Images

മാങ്ങ കഴിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ പലപ്പോഴും അവയുടെ തൊലി ചെത്തി കളയാറാണ് പതിവ്. എന്നാൽ തൊലി ആരോ​ഗ്യത്തിന് ഏറെ ​ഗുണകരമാണ്.

മാങ്ങ തൊലി

പോഷക​ഗുണങ്ങളുള്ള ഈ മാങ്ങ തൊലി ഉപയോ​ഗിച്ച് അടിപൊളി അച്ചാർ ഉണ്ടാക്കാൻ പറ്റുമെന്ന് അറിയാമോ? റെസിപ്പി ഇതാ...

മാങ്ങ തൊലി അച്ചാർ

മാങ്ങ തൊലി: ആവശ്യത്തിന് (ഉണക്കിയതും ഉപയോ​ഗിക്കാം), നല്ലെണ്ണ, കടുക്, ഉലുവ പൊടി, കായം പൊടി, ഇഞ്ചി, വെളുത്തുള്ളി ചതച്ചത്

ചേരുവകൾ

പച്ചമുളക് നീളത്തിൽ കീറിയത്, മുളക് പൊടി,  മഞ്ഞൾ പൊടി, വിനാഗിരി, ഉപ്പ്, കറിവേപ്പില എന്നിവയാണ് ആവശ്യമായ ചേരുവകൾ.

പച്ചമുളക്

മാങ്ങ തൊലി നന്നായി കഴുകി വെള്ളം തോർത്തിയ ശേഷം ചെറിയ കഷ്ണങ്ങളായി അരിയുക. ഇതിൽ അല്പം ഉപ്പ് പുരട്ടി അര മണിക്കൂർ വെക്കുക.

ഉപ്പ് പുരട്ടി

ചീനച്ചട്ടിയിൽ നല്ലെണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ചേർത്ത് നന്നായി വഴറ്റുക.

വഴറ്റുക

ഇന്ന് മിക്കപേരുടെയും വീടുകളിൽ കാണുന്ന ഒരു ഇൻഡോർ ചെടിയാൻ സ്നേക്ക് പ്ലാന്റ്. എന്നാൽ പേര് കേൾക്കുമ്പോൾ പലരിലും ഉയരുന്ന പ്രധാന ചോദ്യമുണ്ട്.

പച്ചമണം മാറുന്നത്  വരെ

ശേഷം ഇതിലേക്ക് അരിഞ്ഞുവെച്ചിരിക്കുന്ന മാങ്ങാത്തോൽ ചേർത്ത് നന്നായി യോജിപ്പിക്കുക. ആവശ്യമെങ്കിൽ അല്പം കൂടി ഉപ്പും വിനാഗിരിയും ചേർത്ത് ഇളക്കി തീ ഓഫ് ചെയ്യാം.

റെഡി