03 March 2026
SHIJI MK
Image Credit: Getty Images
മാങ്ങ കഴിച്ച് അതിന്റെ അകത്തുള്ള കുരു കളയുന്നതാണ് എല്ലാവരുടെയും രീതി. എന്നാല്‍ കണ്ണിമാങ്ങയുടെ കുരുവെല്ലാം നേരിട്ട് കഴിക്കുന്നവരും ധാരാളം. മൂത്ത മാങ്ങയുടെ കുരു കഴിച്ചിട്ടുണ്ടോ?
മാങ്ങാണ്ടി അച്ചാര്‍ ഉണ്ടാക്കി വേണം ഈ വര്‍ഷത്തെ മാങ്ങാകാലം ആഘോഷിക്കാന്‍. കേള്‍ക്കുമ്പോള്‍ വെറൈറ്റി ആയി തോന്നുമെങ്കിലും, ടേസ്റ്റിന്റെ കാര്യത്തില്‍ മാങ്ങാണ്ടി അച്ചാര്‍ കേമനാണ്.
മാങ്ങാണ്ടി ആവശ്യത്തിന്, അച്ചാര്‍പൊടി, മുളകുപൊടി, ഉപ്പ്, എണ്ണ, ഉലുവ, കടുക്, പച്ചമുളക്, കായം, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി, വിനാഗിരി എന്നിവയാണ് അച്ചാറിന് വേണ്ടത്.
വല്ലാതെ മൂക്കാത്ത മാങ്ങയുടെ കുരു വേര്‍ത്തിരിച്ചെടുക്കാം, ശേഷം അത് ചെറിയ കഷ്ണങ്ങളാക്കി മുറിക്കാം. അതിന് ശേഷം കുറച്ച് സമയം ഉപ്പ് തേച്ച് വെക്കണം. ഇത് കയ്പ്പുണ്ടെങ്കില്‍ മാറുന്നതിന് സഹായിക്കും.
പാന്‍ ചൂടാക്കി അതിലേക്ക് കുറച്ച് എണ്ണ ഒഴിച്ച്, കടുകിട്ട് പൊട്ടിക്കാം. കടുക് മുഴുവനായി പൊട്ടിയതിന് ശേഷം, കറിവേപ്പില, ചെറുതായി അരിഞ്ഞ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് എന്നിവ ഇട്ടുകൊടുക്കാം.
ഇവയുടെ നിറം ചെറുതായൊന്ന് മാറിയതിന് ശേഷം ഇതിലേക്ക്, കായം, മുളകുപൊടി, അച്ചാര്‍പൊടി, ഉലുവ പൊടിച്ചത് എന്നിവയിട്ട് കൊടുത്ത് മൂപ്പിച്ചെടുക്കാം. അതിന് ശേഷം പാകത്തിന് വിനാഗിരി ഒഴിക്കാം.
ഈ മിശ്രിതം അല്‍പമൊന്ന് കുറുകിയതിന് ശേഷം അതിലേക്ക് അരിഞ്ഞുവെച്ച മാങ്ങാണ്ടി ഇട്ടുകൊടുക്കാം. നേരത്തെ ഉപ്പ് ചേര്‍ത്ത് വെച്ചതുകൊണ്ട്, ഇനി ആവശ്യമെങ്കില്‍ മാത്രം ഉപ്പിട്ട് കൊടുത്താല്‍ മതി. വെള്ളം നന്നായി പോയതിന് ശേഷം വാങ്ങി ഉപയോഗിക്കാം.