January 17 2026

Sarika KP

Image Courtesy:  Pinterest

പപ്പായയുടെ  വിത്തുകൾ കളയാറാണോ  പതിവ്

നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള ഒന്നാണ് പപ്പായ. എന്നാൽ പപ്പായ കഴിക്കുമ്പോൾ തൊലിക്കൊപ്പം അതിലെ വിത്തുകളും ഒഴിവാക്കുകയാണ് പതിവ്.

പപ്പായ

ഇതിനി നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ടെന്നാണ് ജേണല്‍ ഓഫ്‌ ഫാര്‍മകോഗ്നസി ആന്‍ഡ്‌ ഫൈറ്റോകെമിസ്‌ട്രിയില്‍ പ്രസിദ്ധീകരിച്ച പഠനം ചൂണ്ടിക്കാണിക്കുന്നത്.

 ആരോ​ഗ്യ​ഗുണങ്ങൾ

പപ്പായ വിത്തിൽ അടങ്ങിയിരിക്കുന്ന ബെന്‍സൈല്‍ ഐസോതിയോസയനേറ്റ്‌ എന്ന സംയുക്തം ഹാനികരങ്ങളായ ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കും.

ബാക്ടീരിയയെ നശിപ്പിക്കും

പപ്പായ വിത്തുകൾ ഉണക്കിയത് തേനിൽ ചാലിച്ച് കഴിക്കുന്നത് കുടലിലെ പരാന്നജീവികളെ നശിപ്പിക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

കുടലിന്റെ ആരോ​ഗ്യം

പപ്പായയിലെന്ന പോലെ അവയുടെ വിത്തുകളിലും വിറ്റാമിൻ സി പോലുള്ള ശക്തമായ ആൻ്റിഓക്സിഡന്റ് ​ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.

ആന്റിഓക്‌സിഡന്റ്‌ ഗുണങ്ങള്‍

പപ്പൈയ്‌ന്‍ പോലുള്ള സംയുക്തങ്ങൾ അടങ്ങിയ പപ്പായ വിത്ത്‌ പ്രോട്ടീനെ വിഘടിപ്പിക്കാന്‍ സഹായിക്കും. അള്‍സറിനെതിരെ ഇത് പ്രവർത്തിക്കും.

ദഹനം

എന്റമീബ ഹിസ്‌റ്റോളിറ്റിക്ക എന്ന അമീബയ്‌ക്കെതിരെയും പപ്പായ വിത്തിന്റെ സത്ത്‌ പ്രവര്‍ത്തിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു.

അമീബയ്‌ക്കെതിരെയും പോരാടും

ടോട്ടല്‍ കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍, രക്തത്തിലെ പഞ്ചസാരയുടെ തോത്‌ എന്നിവ കുറയ്‌ക്കാന്‍ പപ്പായ വിത്തിന്‌ സാധിക്കും.

കൊളസ്‌ട്രോൾ കുറയ്ക്കും