January 11 2026

SHIJI MK

Image Courtesy:  Getty Images

ദുബായില്‍ എന്തുകൊണ്ട് സ്വര്‍ണത്തിന് വില കുറയുന്നു?

ഇന്ത്യയില്‍ നിന്ന് ദുബായിലേക്ക് പോകുന്ന ഭൂരിഭാഗം ആളുകളും തിരികെ വരുമ്പോള്‍ സ്വര്‍ണം കൊണ്ടുവരാറുണ്ട്. ദുബായില്‍ വില കുറവാണോ?

സ്വര്‍ണം

വലിയ അളവില്‍ അവിടെ നിന്നും സ്വര്‍ണം നാട്ടിലെത്തിക്കാനാണ് പലരും ശ്രമിക്കുന്നത്. അതിനാല്‍ തന്നെ ദുബായില്‍ സ്വര്‍ണത്തിന് വില കുറവാണോ എന്ന ചോദ്യമുയരുന്നു.

വിലക്കുറവോ?

ദുബായില്‍ സ്വര്‍ണത്തിന് ഇന്ത്യയേക്കാള്‍ വില കുറവാണ്. അതുതന്നെയാണ് പ്രവാസികളെ സ്വര്‍ണം അവിടെ നിന്ന് വാങ്ങാന്‍ പ്രേരിപ്പിക്കുന്നതും.

ഇന്ത്യയേക്കാള്‍

നികുതിയിലുള്ള വ്യത്യാസമാണ് വിലക്കുറവിന് പ്രധാന കാരണം. ദുബായില്‍ സ്വര്‍ണത്തിന് ജിഎസ്ടിയില്ല. 99% മൂല്യമുള്ള സ്വര്‍ണത്തെ വാറ്റില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നു.

എന്തുകൊണ്ട്?

ഇതുമാത്രമല്ല, ദുബായില്‍ നിങ്ങള്‍ക്ക് വാറ്റ് റീഫണ്ട് പൂര്‍ണമായും ക്ലെയിം ചെയ്യാനും സാധിക്കുന്നതാണ്. അതിന് സമയപരിധി പാലിക്കണമെന്ന് മാത്രം.

റീഫണ്ട്

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സ്വര്‍ണമെത്തിച്ച്, അത് ശുദ്ധീകരിച്ച് വലിയ സ്വര്‍ണ ഉപഭോക്താക്കളായ ഇന്ത്യയ്ക്കും ചൈനയ്ക്കും വില്‍ക്കുകയാണ് ദുബായ്.

ചൈന

എന്നാല്‍ ഇന്ത്യയിലേക്ക് സ്വര്‍ണം എത്തിക്കുമ്പോള്‍ നിങ്ങള്‍ ചില നിയമങ്ങള്‍ പാലിക്കേണ്ടതായിട്ടുണ്ട്. സ്വര്‍ണം എത്തിക്കുന്ന എല്ലാവര്‍ക്കും ഇന്ത്യയിലെ നിയമങ്ങള്‍ ബാധകമാണ്.

ഇങ്ങോട്ട്