1 July 2026

ASHLI C

വലിച്ചെറിയല്ലേ..! വാഴപ്പത്തോലിനും ഉണ്ട് ഇത്രയും ഗുണങ്ങൾ 

Image Credit: Getty  Images

പഴം കഴിച്ചു തോൽ കളയല്ലേ. അടിമുടി ഗുണങ്ങൾ ഉള്ള വാഴപ്പഴത്തോലിന്റെ പ്രധാനപ്പെട്ട ഉപയോഗങ്ങളെ കുറിച്ചാണ് ഇവിടെ പറയുന്നത്.

വാഴപ്പഴത്തോൽ 

വാഴപ്പഴത്തോലിന്റെ ഉൾഭാഗം കൊണ്ട് മുഖത്ത് മസാജ് ചെയ്യുന്നത് ചർമ്മത്തിലെയുള്ള കറുത്ത പാടുകൾ മാറുവാനും ചർമ്മത്തിന് സ്വാഭാവിക തിളക്കം ലഭിക്കുവാനും നല്ലതാണ്.

 ചർമ്മത്തിന് തിളക്കം

വാഴപ്പഴത്തോലിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും മുഖക്കുരുവിനെ പ്രതിരോധിക്കാൻ നല്ലതാണ്.

 മുഖക്കുരു കുറയ്ക്കാൻ

പല്ലിലെ മഞ്ഞനിറം മാറുവാനായി വാഴപ്പഴത്തോൽ ഉപയോഗിച്ച് പല്ല് തേക്കുക. ശേഷം വായ നന്നായി കഴുകുക.

പല്ലുകൾക്ക് നിറം

വാഴപ്പഴത്തിന്റെ തോലിൽ ധാരാളമായി പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ ചെടിക്ക് വളമായി ഉപയോഗിക്കുന്നത് നല്ലതാണ്.

ജൈവവളം

വെള്ളി ആഭരണങ്ങൾ, പാത്രങ്ങൾ എന്നിവയുടെ മങ്ങിയ നിറം മാറുന്നതിന് വാഴപ്പഴത്തോലി ഭാഗം കൊണ്ട് തുടയ്ക്കുന്നത് നല്ലതാണ്.

തിളക്കത്തിന്

കൊതുക് അല്ലെങ്കിൽ മറ്റു ചെറു ജീവികൾ കടിച്ചാൽ ഉണ്ടാകുന്ന ചൊറിച്ചിലും തടുപ്പും മാറാൻ വാഴപ്പഴത്തിന്റെ തോല് ആ ഭാഗത്ത് അമർത്തി വയ്ക്കുന്നത് നല്ലതാണ്.

ചൊറിച്ചിലും വീക്കവും

ചർമ്മത്തിലെ ഈർപ്പം നിലനിർത്താൻ വാഴപ്പഴത്തിന്റെ തോല് സഹായിക്കും. ഇതിലെ ആന്റി ഓക്സിഡന്റുകൾ ചർമ്മത്തിലെ നേരത്തെ ചുളിവുകൾ വീഴുന്നത് തടയുകയും ചർമ്മത്തിലെ ഇലാസ്തികത നിലത്തിക്കുകയും ചെയ്യുന്നു.

ചുളിവുകൾ വീഴുന്നത്