27 July 2025

NANDHA DAS

മുഖക്കുരു മാറാൻ ഈ പഴം ബെസ്റ്റാണ് 

Image Courtesy: Freepik

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയിരിക്കുന്ന ഒരു പഴമാണ് ഡ്രാഗൺഫ്രൂട്ട്. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള പ്രധാന ആരോഗ്യഗുണങ്ങൾ നോക്കാം.

ഡ്രാഗൺഫ്രൂട്ട്

ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടമായ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് വരണ്ട ചര്‍മ്മം, മുഖക്കുരു എന്നിവ മാറാൻ മികച്ചതാണ്.

ചർമ്മത്തിന്

കാർബോഹൈഡ്രേറ്റായ ഒലിഗോസാക്കറൈഡുകളുടെ മികച്ച ഉറവിടമായ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് കുടലിന്റെ ആരോഗ്യം സംരക്ഷിക്കാൻ നല്ലതാണ്.

കുടലിന്റെ ആരോഗ്യം

നാരുകൾ ഉയർന്ന അളവിൽ അടങ്ങിയിട്ടുള്ള ഡ്രാഗൺ ഫ്രൂട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ദഹനം മെച്ചപ്പെടുത്താൻ മികച്ചതാണ്.

ദഹനം

ഉയർന്ന അളവിൽ വിറ്റാമിൻ സി അടങ്ങിയിട്ടുള്ള ഡ്രാഗൺ ഫ്രൂട്ട് പതിവായി കഴിക്കുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കും.

രോഗപ്രതിരോധ ശേഷി

ഡ്രാഗൺ ഫ്രൂട്ട് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് മുടികൊഴിച്ചിൽ കുറയ്ക്കാനും മുടിയുടെ ഘടന മെച്ചപ്പെടുത്താനും സഹായിക്കും.

മുടിയുടെ ആരോഗ്യം

ബീറ്റാ കരോട്ടിൻ ധാരാളം അടങ്ങിയിട്ടുള്ള ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

നേത്രാരോഗ്യം

മഗ്നീഷ്യത്തിന്റെ മികച്ച ഉറവിടമായ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് പേശികളുടെയും എല്ലുകളുടെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.

എല്ലുകളുടെ ആരോഗ്യം