12 JULY 2025
Sarika KP
Image Courtesy: Freepik
മുഖസൗന്ദര്യത്തില്‍ കണ്‍പീലികള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. ഇടതൂര്‍ന്ന കണ്‍പീലികള്‍ കണ്ണിനും മുഖത്തിനു പ്രത്യേക ഭം ഗി നൽകും.
എന്നാല്‍ തലയിലെ താരന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൊണ്ടും പ്രായം കൂടുന്തോറും കണ്‍പീലികള്‍ പൊഴിയാന്‍ സാധ്യതയുണ്ട്.
പ്രകൃതിദത്തമായ മാര്‍ഗങ്ങളിലൂടെ കണ്‍പീലികള്‍ വളര്‍ത്തിയെടുക്കുന്നതാണ് നല്ലത്. അതിനായി ചിലവ് കുറഞ്ഞ മാര്‍ഗങ്ങൾ ഇതാ.
ഗ്രീന്‍ ടീ ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുക. തുടര്‍ന്ന് തണുപ്പിക്കുക. ഒരു കോട്ടണ്‍ സ്വാബ് ഉപയോഗിച്ച് ഗ്രീന്‍ ടീയില്‍ മുക്കി കണ്‍പീലികളില്‍ പുരട്ടുക.
കണ്‍പീലികളും പതിവായി ബ്രഷ് ചെയ്യുന്നത് ഗുണം ചെയ്യും. ഇത് പറ്റിപ്പിടിച്ചിരിക്കുന്ന പൊടിയും അഴുക്കും ഒക്കെ നീങ്ങാന്‍ സഹായിക്കും.
കണ്‍പീലികള്‍ ഈര്‍പ്പമുള്ളതും മൃദുവായും നിലനിര്‍ത്താൻ പെട്രോളിയം ജെല്ലി നല്ലതാണ്. കിടക്കുന്നതിനു മുമ്പ് പെട്രോളിയം ജെല്ലി കണ്‍പീലികളില്‍ പുരട്ടുക.
രാത്രി ഉറങ്ങുന്നതിനു മുമ്പ് ആവണക്കെണ്ണ കണ്‍പീലികളില്‍ പുരട്ടുക. കണ്‍പീലികള്‍ തഴച്ചു വളരാന്‍ ആവണക്കെണ്ണ സഹായിക്കും
രാത്രി മുഖം നന്നായി വൃത്തിയാക്കിയ ശേഷം കോട്ടന്റെ ചെറിയ കഷണം എടുത്ത് വെളിച്ചെണ്ണയില്‍ മുക്കി കണ്‍പീലികളില്‍ മൃദുവായി പുരട്ടുക.