26 April 2026

SHIJI MK

മരുന്ന് കഴിച്ചശേഷം  ചായ കുടിക്കാമോ? ആരോഗ്യപ്രശ്‌ന- മുണ്ടാകുമോ?

Image Credit: Getty  Images

വിവിധ അസുഖങ്ങള്‍ക്ക് മരുന്ന് കഴിക്കുന്ന ധാരാളം ആളുകള്‍ നമുക്ക് ചുറ്റുമുണ്ട്. ദിവസവും കഴിക്കുന്ന ആ മരുന്നുകള്‍ അവരുടെ ജീവിതത്തിന്റെ ഭാഗം കൂടിയായിരിക്കും.

മരുന്ന്

മരുന്ന് കഴിച്ചുകഴിഞ്ഞാല്‍ പിന്നെ എന്തുമാകാം എന്ന ചിന്തയാണ് കൂടുതലാളുകള്‍ക്കും എന്നാല്‍ അങ്ങനെയല്ല, മരുന്ന് കഴിച്ചതിന് ശേഷം വരുത്തുന്ന ചില തെറ്റുകള്‍ അപകടം ക്ഷണിച്ചുവരുത്തും.

തെറ്റുകള്‍

മരുന്ന് കഴിച്ചതിന് ശേഷം ചായ കുടിക്കുന്ന ശീലം ഒട്ടുമിക്ക ആളുകള്‍ക്കുമുണ്ട്. എന്നാല്‍ ഇങ്ങനെ ചെയ്യുന്നത് വഴി എന്താണ് ശരീരത്തിന് സംഭവിക്കുക എന്നറിയാമോ?

ചായ

മരുന്ന് കഴിച്ചതിന് ശേഷം ചായ, കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍, കഫീന്‍ അടങ്ങിയ പാനീയങ്ങള്‍ എന്നിവ കുടിക്കരുത്. ഇവ കുടിക്കുന്നത് വഴി നേരത്തെ കഴിച്ച മരുന്നിന്റെ ഫലം കുറയും.

വേണ്ട

മരുന്ന് കഴിച്ചതിന് രണ്ട് മണിക്കൂറിന് ശേഷം മാത്രമേ കഫീന്‍ ഉള്‍പ്പെടെ അടങ്ങിയ ഭക്ഷണ സാധനങ്ങള്‍ കഴിക്കാവൂ. അതിന് മുമ്പ് കഴിക്കുന്നതിന് പരമാവധി ഒഴിവാക്കുക.

സമയം

ചായക്കും കാപ്പിക്കും പുറമെ എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങളും മരുന്ന് കഴിച്ചതിന് പിന്നാലെ ശരീരത്തിലെത്തുന്നത്. ഇത് അസിഡിറ്റിക്ക് കാരണമാകും.

എണ്ണ

മരുന്ന് കഴിച്ചതിന് ശേഷം കുടിക്കാന്‍ പാടില്ലാത്ത പാനീയങ്ങളിലൊന്നാണ് മദ്യം. ഇത് കുടിക്കുന്നതും ശരീരത്തിന് ദോഷം ചെയ്യും. അതിനാല്‍ മദ്യവും ഒഴിവാക്കാം.

മദ്യം

മരുന്ന് കഴിക്കുന്നതിനോടൊപ്പം ശുദ്ധജലം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. കൂടുതല്‍ ചൂടുള്ളതും തണുപ്പുള്ളതുമായ പാനീയങ്ങള്‍ കുടിക്കാതിരിക്കുന്നതാണ് നല്ലത്.

വെള്ളം