Abdul Basith
Pic Credit: Pexels
Abdul Basith
Pic Credit: Pexels
24 November 2025
നമ്മളിൽ പലരും ചായ കുടിക്കാറുണ്ട്. രാവിലെയും വൈകുന്നേരവുമായി ദിവസവും ഒന്നോ രണ്ടോ ചായയാണ് നമ്മൾ കുടിക്കാറുള്ളത്.
നമ്മളിലെ ചായപ്രേമികൾ ഒന്നോ രണ്ടോ ചായ കൊണ്ട് ഒരു ദിവസം അവസാനിപ്പിക്കില്ല. നാലും അഞ്ചു ചായ വരെ ഒരു ദിവസം കുടിക്കുന്നവരുണ്ട്.
ഇങ്ങനെ ചായ അധികമായി കുടിക്കുമ്പോൾ ഉണ്ടാവാനിടയുള്ള ചില ആരോഗ്യപ്രശ്നങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് പരിശോധിക്കാം.
രാവിലെ വെറും വയറ്റിൽ ചായ കുടിയ്ക്കുമ്പോൾ ചായയിലെ കഫീനും ടാനിനും അസിഡിറ്റി ഉണ്ടാക്കും. ഇത് നെഞ്ചെരിച്ചിലും ഓക്കാനവും ഉണ്ടാക്കും.
ചായ പാനീയമാണെങ്കിലും ശരീരത്തിൽ നിന്ന് കൂടുതൽ വെള്ളം പുറന്തള്ളാൻ കാരണമാവും. ഇത് കാരണം നിർജ്ജലീകരണം ഉണ്ടായേക്കാം.
ചായയ്ക്ക് കടുപ്പവും നിറവും നൽകുന്ന ടാനിൻ എന്ന പദാർത്ഥം അധികമായാൽ കരളിന് അധിക ജോലിയാണ്. അതിനാൽ കടുപ്പം കുറയ്ക്കുക.
കടുപ്പമുള്ള ചായയിൽ കൂടുതൽ പാൽ ചേർക്കരുത്. ഇത് ദഹനം മന്ദഗതിയിലാക്കും. കടുപ്പം കുറച്ച്, പാലും കുറച്ചാവണം ചായ കുടിയ്ക്കേണ്ടത്.
ഇതിനർത്ഥം ചായ കുടിക്കരുതെന്നാണോ? അല്ല. മിതമായ രീതിയിൽ അധികം കടുപ്പമില്ലാതെ ഒരു ദിവസം ഒന്നോ രണ്ടോ ചായ കുടിക്കാവുന്നതാണ്.