November 24 2025
Sarika KP
Image Courtesy: Unsplash
ഇന്ന് മിക്ക സ്ത്രീകളും ആര്‍ത്തവ സമയത്ത് കൂടുതലായും മെന്‍സ്ട്രുവല്‍ കപ്പുകളാണ് ഉപയോഗിക്കാറുള്ളത്.
ഏറെ നാള്‍ ഉപയോഗിക്കാമെന്നതും സാനിറ്ററി പാഡുകള്‍ നശിപ്പിക്കുന്നതിന്റെ ബുദ്ധിമുട്ടുമൊക്കെയാണ് ഇന്ന് പലരും മെന്‍സ്ട്രുവല്‍ കപ്പിലേക്ക് മാറിയത്.
ആർത്തവ സമയത്ത് രക്തം ലീക് ചെയ്യാതെ ശേഖരിക്കാൻ സഹായിക്കുന്ന ഉപകരണമാണ് മെൻസ്ട്രുവൽ കപ്പുകൾ.
മെഡിക്കല്‍ സിലിക്കണ്‍ വച്ചുണ്ടാക്കുന്ന ഈ കപ്പ് ഉപയോ ഗിക്കുന്നതിലൂടെ ആർത്തവ രക്തം പുറത്തേയ്ക്കു വരാതെ ഉള്ളിൽ വച്ചു തന്നെ ശേഖരിക്കും.
എട്ട് മണിക്കൂർ ആകുമ്പോഴെങ്കിലും പുറത്തെടുത്ത് രക്തം കളഞ്ഞതിനുശേഷം ഇതേ കപ്പ് തന്നെ ഉപയോഗിക്കാവുന്നതാണ്.
പ്രായം, പ്രസവിച്ചതാണോ, രക്തസ്രാവം എന്നിങ്ങനെ തുടങ്ങിയ കാര്യങ്ങൾ പരിഗണിച്ചു വേണം കപ്പിന്റെ സൈസ് തീരുമാനിക്കാൻ.
ഓരോ ആർത്തവത്തിന് മുൻപും ശേഷവും മെൻസ്ട്രുവൽ കപ്പ് തിളച്ച വെള്ളത്തിൽ അഞ്ചു മിനിറ്റ് തിളപ്പിച്ചെടുക്കണം.
മെൻസ്ട്രുവൽ കപ്പ് വയ്ക്കുന്നതിനും പുറത്തെടുക്കുന്നതിനും മുൻപും ശേഷവും കൈകൾ സോപ്പിട്ടു കഴുകി, അണുവിമുക്തമാക്കണം.