24 November 2025
Jayadevan A M
Image Courtesy: PTI
ശബരിമല മണ്ഡലകാലം ആരംഭിച്ചിട്ട് ഏതാനും ദിനമായി. ശബരിമലയില്‍ ഭക്തജനപ്രവാഹമാണ്. ചിലര്‍ പോകാനായി തയ്യാറെടുപ്പുകള്‍ ആരംഭിക്കുന്നു
ശബരിമലയിലേക്ക് പോകാന്‍ 41 ദിവസത്തെ വ്രതമാണ് പൂര്‍ത്തിയാക്കേണ്ടത്. മാലയിടുന്നതോടു കൂടി വ്രതം ആരംഭിക്കുന്നു
വ്രത കാലയളവില്‍ പരിപൂര്‍ണമായ ബ്രഹ്മചര്യം പാലിക്കണം. ശരീരശുദ്ധിയും പാലിക്കണം. രാവിലെയും വൈകിട്ടും കുളിക്കണം.
വ്രത കാലയളവില്‍ മത്സ്യ-മാസാംദികള്‍ കഴിക്കരുത്. പൂര്‍ണമായും സസ്യഹാരം മാത്രം കഴിക്കുക. പഴയ ഭക്ഷണം കഴിക്കരുത്.
മദ്യപാനം, പുകവലി തുടങ്ങിയ ശീലമുള്ളവര്‍ അത് ഉപേക്ഷിക്കണം. ലഹരി ഉപയോഗം അരുത്. ഒരു ലഹരിവസ്തുവും ഉപയോഗിക്കരുത്
വ്രതനാളുകളില്‍ മുടി മുറിക്കുകയോ, ഷേവ് ചെയ്യുകയോ, താടിയും മീശയും ട്രിം ചെയ്യുകയോ അരുത്. നഖം വെട്ടാനും പാടില്ല
മാലയിടുന്ന നിമിഷം മുതല്‍ ആ വ്യക്തിയെ സ്വാമിയായി കാണുന്നു. ചിന്തകള്‍, വാക്കുകള്‍, പ്രവൃത്തികള്‍ എന്നിവ ശുദ്ധമായിരിക്കണം
വ്രതനാളുകളില്‍ പ്രവൃത്തികള്‍ ആത്മീയമായിരിക്കണം. കഴിയുന്നത്ര ദിവസങ്ങളില്‍ ക്ഷേത്രദര്‍ശനം നടത്തുന്നത് ഉചിതമെന്നാണ് വിശ്വാസം