24 MAY 2025
TV9 MALAYALAM
Image Courtesy: FREEPIK
സ്ത്രീ ശരീരത്തിലെ ഒരു പ്രധാന ഹോർമോണാണ് ഈസ്ട്രജൻ. പ്രത്യുൽപാദന ആരോഗ്യം മുതൽ അസ്ഥികളുടെ സാന്ദ്രതയെ വരെ ബാധിക്കുന്നതാണ്.
ഈസ്ട്രജന്റെ അളവ് കുറയുമ്പോൾ, ദൃശ്യമായ നിരവധി ലക്ഷണങ്ങൾക്ക് കാരണമാകും. അത്തരത്തിലുള്ള ചില ലക്ഷണങ്ങൾ എന്തെല്ലാമെന്ന് നോക്കാം.
ചർമ്മം അസാധാരണമാംവിധം വരണ്ടതായി തോന്നിയേക്കാം. ചർമ്മത്തിന്റെ ഇലാസ്തികതയും ജലാംശവും നിലനിർത്താൻ ഈസ്ട്രജൻ സഹായിക്കുന്നു.
മുടിയുടെ ആരോഗ്യത്തിൽ ഈസ്ട്രജൻ വളരെ വലുതാണ്. നിങ്ങളുടെ മുടി പതിവിലും കൂടുതൽ കൊഴിയുന്നത് ഈസ്ട്രജന്റെ അളവുമായി ബന്ധപ്പെട്ടിരിക്കാം.
ഈസ്ട്രജൻ കുറഞ്ഞാൽ ചെറുപ്പക്കാരായ സ്ത്രീകളിൽ പെട്ടെന്നുള്ള ചൂട് അല്ലെങ്കിൽ അമിതമായ വിയർപ്പ് എന്നിവ അനുഭവപ്പെട്ടേക്കാം.
നല്ല ഉറക്കത്തിന് ശേഷവും ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഈസ്ട്രജൻ്റെ കുറവുമൂലമായിരിക്കാം. മന്ദതയും ക്ഷീണവും ശ്രദ്ധിക്കുക.
ഭക്ഷണക്രമത്തിലോ വ്യായാമത്തിലോ കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടില്ലെങ്കിലും ഈസ്ട്രജന്റെ കുറവ് പല സ്ത്രീകളിലും ശരീരഭാരം കൂടാൻ കാരണമായേക്കാം.
ശരീരത്തിലെ ഈർപ്പത്തിന്റെ ഉൽപാദനത്തെ ഈസ്ട്രജൻ ബാധിക്കുന്നു. നിങ്ങളുടെ കണ്ണുകൾ വരണ്ടതായി തോന്നുന്നത്, ഈസ്ട്രജന്റെ അളവ് കുറയുന്നതിനാലാകാം.