23 MAY 2025

SHIJI MK

Image Courtesy: Unsplash

കാഴ്ചശക്തി കൂട്ടാന്‍ ഇവ കഴിക്കാം

നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ പലതും നമ്മുടെ കാഴച ശക്തി മെച്ചപ്പെടുത്താന്‍ സഹായിക്കുന്നുണ്ട്. അതിനായി എന്തെല്ലാം കഴിക്കാമെന്ന് നോക്കാം.

കാഴ്ച

ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിങ്ങനെ ഇല്ലക്കറികളില്‍ അടങ്ങിയ സംയുക്തങ്ങള്‍ മാക്യുലര്‍, ഡീജനറേഷന്‍, തിമിരം എന്നിങ്ങനെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കും.

ഇലക്കറികള്‍

സാല്‍മണിലുള്ള ഒമേഗ 3 ഫാറ്റി ആസിഡുകള്‍ കണ്ണിന്റെ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതിന് സഹായിക്കുന്നു.

സാല്‍മണ്‍

മുട്ടിയിലും ല്യൂട്ടിന്‍, സിയാക്‌സാന്തിന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. അതിനാല്‍ കാഴ്ച ശക്തിക്കായി മുട്ടയും കഴിക്കാവുന്നതാണ്.

മുട്ട

ബദാമില്‍ വൈറ്റമിനുകള്‍, ധാതുക്കള്‍, പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ തുടങ്ങിയവയുണ്ട്. ഇതും കണ്ണിന് നല്ലതാണ്.

ബദാം

മധുരക്കിഴങ്ങിലുള്ള ബീറ്റാ കരോട്ടിന്‍ കാഴ്ച ശക്തി വര്‍ധിപ്പിക്കുന്നതിന് നിങ്ങളെ സഹായിക്കുന്നു.

മധുരക്കിഴങ്ങ്

നിങ്ങള്‍ ഏതെങ്കിലും രോഗാവസ്ഥയിലൂടെ കടന്നുപോകുന്നയാളാണെങ്കില്‍ ഭക്ഷണക്രമത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിന് മുമ്പ് ആരോഗ്യ വിദഗ്ധന്റെ ഉപദേശം സ്വീകരിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കാം