23 MAY 2025
SHIJI MK
Image Courtesy: Unsplash
നമ്മുടെ ശരീരത്തിലെ മറ്റെല്ലാ അവയവങ്ങളെ പോലെ തന്നെ ശ്വാസകോശത്തിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതും അനിവാര്യം തന്നെ. അതിനായി ഇവ കഴിക്കാം.
ഇലക്കറികളില്‍ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി, ഇ തുടങ്ങിയ പോഷകങ്ങളുണ്ട്. ഇവ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്ന് ശ്വാസകോശത്തെ സംരക്ഷിക്കും.
സ്‌ട്രോബെറി, ബ്ലൂബെറി തുടങ്ങിയ ബെറിപ്പഴങ്ങളില്‍ ആന്റിഓക്‌സിഡന്റുകളുണ്ട്. ഇവ കഴിക്കുന്നതും നല്ലതാണ്.
ശ്വാസകോശത്തെ സംരക്ഷിക്കുന്നതിനുള്ള പോഷകങ്ങള്‍ വെളുത്തുള്ളിയിലുമുണ്ട്. അതിനാല്‍ അവയും ധൈര്യമായി കഴിച്ചോളൂ.
മഞ്ഞളിലുള്ള കുര്‍ക്കുമിന്‍ ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ശ്വാസകോശത്തെ മലിന വസ്തുക്കളില്‍ നിന്നും സംരക്ഷിക്കുന്നു.
ഇഞ്ചിയിലുള്ള ജിഞ്ചെറോള്‍ എന്ന ആന്റി ഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ശ്വാസകോശത്തിലെ നീര്‍ക്കെട്ട് കുറയ്ക്കുന്നു.
ആപ്പിളിലും ആന്റിഓക്‌സിഡന്റുകളും നാരുകളും അടങ്ങിയിട്ടുണ്ട്. ഇത് ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തും.