19  August 2026

SHIJI MK

ദുബായ് സ്വര്‍ണം വാങ്ങാം, 12,000  രൂപയ്ക്ക് മേല്‍ ഇളവ് ഉറപ്പ്‌

Image Credit: Getty Images

പൊന്ന് വാങ്ങാന്‍ കാത്തിരിക്കുന്ന ധാരാളം ആളുകള്‍ നമുക്കിടയിലുണ്ട്. എന്നാല്‍ അനുദിനം സംഭവിക്കുന്ന ഗംഭീര വില വര്‍ധനവ് സ്വര്‍ണം വാങ്ങിക്കുന്നതില്‍ നിന്ന് ആളുകളെ പിന്നോട്ട് വലിച്ചു.

സ്വര്‍ണം

എന്നാല്‍ വില വര്‍ധിച്ചുവെന്ന് പറഞ്ഞ് ഇങ്ങനെ ഇരുന്നാല്‍ മതിയോ? അല്‍പം സ്വര്‍ണം നിങ്ങള്‍ക്കും വാങ്ങിക്കേണ്ടേ? അതിന് നിങ്ങള്‍ക്ക് മുന്നില്‍ തന്നെയുണ്ട് മികച്ച വഴി.

വാങ്ങിക്കേണ്ടേ?

ഗള്‍ഫ് രാജ്യങ്ങളില്‍ പോയി ജോലി ചെയ്യുന്ന ധാരാളം ആളുകള്‍ നമ്മുടെ നാട്ടിലുണ്ട്. എന്നാല്‍ ജോലി മാത്രം പോരല്ലോ, അവിടെ നിന്നും സമ്പത്തും ഉണ്ടാക്കേണ്ടേ?

ഗള്‍ഫ്

ഗള്‍ഫില്‍ നിന്ന് സ്വര്‍ണം വാങ്ങിക്കുന്ന ഭൂരിഭാഗം പേരും ഇന്ന് ഇന്ത്യക്കാരാണ്. വിലക്കുറവ് തന്നെയാണ് ഇതിന് പ്രധാന കാരണം. രണ്ടിടത്തെയും വിലകള്‍ താരതമ്യം ചെയ്താണ് ഈ വാങ്ങിക്കല്‍.

സ്വര്‍ണവിപണി

ഗള്‍ഫില്‍ ഇന്ത്യയിലേത് പോലെ നികുതി സംവിധാനങ്ങള്‍ ഇല്ല. അതിനാല്‍ ഒരിക്കലും സ്വര്‍ണത്തിന് അധിക നിരക്ക് വേണ്ട, ഇത് കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നു.

നികുതി

ഗള്‍ഫിലെ ഏറ്റവും വലിയ സ്വര്‍ണവിപണി ദുബായിലേതാണ്. കേരളത്തെ അപേക്ഷിച്ച് ഇവിടെ വലിയ വിലക്കുറവാണ്. ദിര്‍ഹം രൂപയിലേക്ക് മാറ്റി നോക്കുമ്പോള്‍ ദുബായ് തന്നെയാണ് ലാഭം.

ദുബായ്

ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങിക്കുന്നവര്‍ക്ക് ഏകദേശം 12,000 രൂപയോളം ലാഭമുണ്ടാക്കാന്‍ സാധിക്കും. എന്നാല്‍ രൂപയുടെ മൂല്യത്തില്‍ സംഭവിക്കുന്ന മാറ്റം നിങ്ങള്‍ ശ്രദ്ധിക്കണം.

വിലക്കുറവ്