28 July 2026
Nithya V
Photo Credit: Getty Images
വിപണിയിൽ കിട്ടുന്ന കെമിക്കലുകൾ കലർന്ന ജെല്ലുകൾക്ക് പകരം വീട്ടുമുറ്റത്തെ കറ്റാർവാഴ ഉപയോഗിച്ച് ജെൽ ഉണ്ടാക്കാം.
കറ്റാർവാഴയുടെ മൂത്ത ഇല മുറിച്ചെടുത്ത ശേഷം, ഒരു ഗ്ലാസിലോ പാത്രത്തിലോ മുറിച്ച ഭാഗം താഴേക്ക് വരുന്ന രീതിയിൽ 15-20 മിനിറ്റ് നിർത്തിവെക്കുക.
ഇതിൽ നിന്ന് ഊറിവരുന്ന മഞ്ഞ നിറത്തിലുള്ള ദ്രാവകം ചർമ്മത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതാണ്. അത് മുഴുവൻ മാറ്റണം.
കറ മുഴുവൻ പോയതിന് ശേഷം ഇല നന്നായി കഴുകിയെടുക്കുക. ഇരുവശത്തുമുള്ള മുള്ളുകൾ ചെത്തി മാറ്റുക.
പച്ചനിറത്തിലുള്ള തൊലി ചെത്തി മാറ്റുക. ഇപ്പോൾ ഉള്ളിലെ തെളിഞ്ഞ ജെൽ ഭാഗം കാണാം.
ഒരു സ്പൂൺ ഉപയോഗിച്ച് ഉള്ളിലെ ക്ലിയർ ജെൽ ചുരണ്ടിയെടുക്കുക. ഇവ ചെറിയ ജാറിലിട്ട് 5-10 സെക്കൻഡ് മാത്രം അടിച്ചെടുക്കുക.
ഇതൊരു വൃത്തിയുള്ള കുപ്പിയിലാക്കി ഫ്രിഡ്ജിൽ വെച്ചാൽ 7 മുതൽ 10 ദിവസം വരെ കേടുകൂടാതെ ഉപയോഗിക്കാം.
ഇതിലേക്ക് ഒരു വിറ്റാമിൻ E കാപ്സ്യൂൾ പൊട്ടിച്ച് ചേർത്താൽ ജെൽ കേടുകൂടാതെ ഇരിക്കാൻ സഹായിക്കും.