26 July 2026

SHIJI MK

വീടിന് മുന്നിലാണോ പപ്പായ മരം? വാസ്തു ശാസ്ത്രഫലം  അറിയാം

Image Credit: Getty  Images

പപ്പായ കഴിക്കാന്‍ ഇഷ്ടമാണല്ലേ? പച്ച പപ്പായ കറിവെച്ചും പഴുത്തത് അതുപോലെ കഴിച്ചുമെല്ലാമാണ് മലയാളികള്‍ക്ക് ശീലം. വീട്ടില്‍ മരം വളര്‍ത്തുന്നവരുമുണ്ട്.

പപ്പായ മരം

എന്നാല്‍ പപ്പായ മരം വളര്‍ത്തുന്നതിന് വാസ്തു ശാസ്ത്രത്തില്‍ പ്രത്യേക സ്ഥാനം പറയുന്നുണ്ട്. പപ്പായ്ക്ക് മാത്രമല്ല, വീടിന് ചുറ്റുമുള്ള ഓരോ മരത്തിനും സ്ഥാനമുണ്ട്.

വാസ്തു

പപ്പായ മരം വീടിന് മുന്നില്‍ വളര്‍ത്തുന്നവരാണ് ഭൂരിഭാഗം പേരും. എന്നാല്‍ ഇത്തരത്തില്‍ മുന്നില്‍ വളര്‍ത്തുന്നത് ശുഭകരമാണോ അശുഭമാണോ എന്ന സംശയവും അവരെ അലട്ടുന്നുണ്ട്.

മുന്നില്‍

വീടിന്റെ മുന്‍ വാതിലിന് നേരെ പപ്പായ മരം നില്‍ക്കുന്നത് അത്ര നല്ലതല്ലെന്നാണ് വാസ്തു ശാസ്ത്രത്തില്‍ പറയുന്നത്. ഇത് ആ കുടുംബത്തിന് ദോഷം ചെയ്യും.

ശാസ്ത്രം

പപ്പായ മരത്തിന് കാതല്‍ ഇല്ല, അതിനാല്‍ തന്നെ അതിന്റെ ഉള്‍വശം ദുര്‍ബലമായിരിക്കും. ഇത് വീട്ടില്‍ ഐശ്വര്യം ഇല്ലെന്നതിന്റെ സൂചനയാണ് നല്‍കുന്നതെന്നാണ് വിശ്വാസം.

ദുര്‍ബലം

വീടിന്റെ തെക്ക് വശം, പടിഞ്ഞാറ് വശം എന്നിവിടങ്ങളില്‍ പപ്പായ മരം വളരുന്നത് ആരോഗ്യപരമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിന് കാരണമായേക്കാം.

വശം

വീടിന്റെ മുന്നിലായി പപ്പായ മരം വളരുന്നത് സാമ്പത്തിക തടസങ്ങള്‍ ഉണ്ടാകുന്നതിനും അനാവശ്യ ചെലവുകള്‍ ഉണ്ടാകുന്നതിനും കാരണമാകുമെന്ന് വാസ്തു വിദഗ്ധര്‍ പറയുന്നു.

സാമ്പത്തികം

വീടിന്റെ കൃത്യം മുന്നിലല്ല പപ്പായ മരം വളരുന്നതെങ്കില്‍ ഒട്ടും പേടിക്കേണ്ടതില്ല, വീടിന്റെ തെക്കുകിഴക്ക് ദിശയില്‍ പപ്പായ മരങ്ങള്‍ വളര്‍ത്താതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

എന്നാല്‍