14 October 2026

Sumeesh T Unneen

പുരുഷന്മാരിലെ വെരിക്കോസ് വെയിൻ: ഈ മാറ്റങ്ങൾ അവഗണിക്കരുത്

Photo Credit: Getty Images

വെരിക്കോസ് വെയിൻ സ്ത്രീകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്നത് തെറ്റായ ധാരണയാണ്. 60 വയസ്സിന് മുകളിലുള്ള 40 ശതമാനം പുരുഷന്മാരിലും ഈ പ്രശ്നമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്

സ്ത്രീകളുടെ മാത്രം രോഗമല്ല

കാലുകളിലെ രക്തക്കുഴലുകൾ ദുർബലമാകുന്ന അവസ്ഥണിത്. അശുദ്ധരക്തം ഹൃദയത്തിലേക്ക് തിരികെ പമ്പ് ചെയ്യാൻ കഴിയാതെ ഞരമ്പുകളിൽ കെട്ടിനിന്ന് അവ തടിച്ചുവീർക്കുകയും പിണയുകയും ചെയ്യുന്നു

എന്താണ് വെരിക്കോസ് വെയിൻ?

കാലുകളിലെ വേദനയും മാറ്റങ്ങളും സാധാരണ ക്ഷീണമാണെന്ന് കരുതി പുരുഷന്മാർ പലപ്പോഴും അവഗണിക്കാറുണ്ട്. ഇത് രോഗം കൂടുതൽ ഗുരുതരമാകാൻ കാരണമാകും

പുരുഷന്മാർ വരുത്തുന്ന വലിയ തെറ്റ്

കാലുകളിലെ ഞരമ്പുകൾ തടിച്ചുവീർത്ത് പുറത്തേക്ക് തള്ളിനിൽക്കുന്നതാണ് പ്രധാന ലക്ഷണം. ദീർഘനേരം നിൽക്കുമ്പോഴോ ഇരിക്കുമ്പോഴോ കാലുകളിൽ അനുഭവപ്പെടുന്ന കടുത്ത വേദനയും ഭാരവും ഇതിൻ്റെ സൂചനയാണ്

ലക്ഷണങ്ങൾ തിരിച്ചറിയാം

സോക്സ് ഊരുമ്പോൾ കണങ്കാലിൽ ആഴത്തിൽ പാടുകൾ കാണുന്നത് കാലിലെ നീരിൻ്റെ ലക്ഷണമാണ്. കണങ്കാലിലെ നിറം മാറ്റം, ചർമ്മം വരളുക, രാത്രിയിലുണ്ടാകുന്ന പേശീവലിവ്, ചൊറിച്ചിൽ എന്നിവയും ശ്രദ്ധിക്കണം

ചർമ്മത്തിലെ മാറ്റം

ഞരമ്പുകളിൽ രക്തം കട്ടപിടിക്കുന്ന 'ഡീപ് വെയിൻ ത്രോംബോസിസ്' പോലുള്ള ഗുരുതര അവസ്ഥകളുടെ സൂചനയുമാകാം ഇത്. അതിനാൽ കൃത്യസമയത്ത് ചികിത്സ നൽകേണ്ടതുണ്ട്

ഗുരുതര രോഗങ്ങളുടെ സൂചനയാകാം

ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ മടിച്ചുനിൽക്കാതെ ഡോക്ടറെ കണ്ട് 'ഡ്യൂപ്ലെക്സ് അൾട്രാസൗണ്ട് സ്കാൻ' നടത്തണം. വലിയ ശസ്ത്രക്രിയകൾ ആവശ്യമില്ലാത്ത ലളിതമായ ചികിത്സകളിലൂടെ ഇത് പരിഹരിക്കാനാകും

മടിച്ചുനിൽക്കരുത്

കാഫ് മസിലുകൾക്ക് ബലം നൽകുന്ന വ്യായാമങ്ങൾ ചെയ്യുന്നത് രക്തം മുകളിലേക്ക് പമ്പ് ചെയ്യാൻ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കുക, ദീർഘനേരം ഇരിക്കുന്നതും നിൽക്കുന്നതും ഒഴിവാക്കുക

എങ്ങനെ പ്രതിരോധിക്കാം?

ഈ വെബ് സ്റ്റോറിയിൽ പറയുന്ന കാര്യങ്ങൾ പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്. ഇതിനെ അംഗീകൃത മെഡിക്കൽ ഉപദേശമായി കണക്കാക്കരുത്. ആരോഗ്യപരമായ സംശയങ്ങൾക്ക് എപ്പോഴും ഒരു ഡോക്ടറെ സമീപിക്കുക.

നിരാകരണം