28 July 2026

Jayadevan A M

ഫാറ്റി ലിവർ എങ്ങനെ തിരിച്ചറിയാം? ഈ സൂചനകൾ അവഗണിക്കല്ലേ

Image Courtesy: Getty Images

നിരവധി പേരെയാണ് ഫാറ്റി ലിവര്‍ ബാധിക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലിയാണ് പ്രധാന കാരണം. മോശം ഭക്ഷണശീലവും പ്രശ്‌നമാണ്‌

ഫാറ്റി ലിവർ 

രോഗം പുരോഗമിക്കുന്തോറും ശരീരത്തിൽ ചില മാറ്റങ്ങളും ലക്ഷണങ്ങളും പ്രകടമാകാൻ തുടങ്ങും. അതില്‍ ചില ലക്ഷണങ്ങള്‍ പരിശോധിക്കാം

ലക്ഷണങ്ങള്‍

കടുത്ത ക്ഷീണവും തളർച്ചയും ഫാറ്റി ലിവറിന്റെ ലക്ഷണമാണ്. ആവശ്യത്തിന് ഉറക്കവും വിശ്രമവും ലഭിച്ചാലും ക്ഷീണം മാറുന്നില്ലെങ്കില്‍ ചികിത്സ തേടണം

ക്ഷീണവും തളർച്ചയും

വയറിന്റെ മുകൾഭാഗത്ത് വലതുവശത്തായി (കരൾ സ്ഥിതി ചെയ്യുന്ന ഭാഗത്ത്) നേരിയ വേദന, ഭാരം അല്ലെങ്കിൽ വിങ്ങൽ അനുഭവപ്പെടുന്നത് ലക്ഷണമാണ്‌

വേദനയോ അസ്വസ്ഥതയോ

ചിലരിൽ വിശപ്പില്ലായ്മ അനുഭവപ്പെടാം. ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലും ഉടന്‍ ചികിത്സ തേടണം. അത് ചിലപ്പോള്‍ ഫാറ്റി ലിവറിന്റെ ലക്ഷണമാകാം

വിശപ്പില്ലായ്മ

അടിവയറ്റിൽ ദ്രാവകം അടിഞ്ഞുകൂടുന്നത് മൂലം വയർ വീർത്തു വരുന്നതും ഫാറ്റി ലിവറിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങളും അവഗണിക്കരുത്‌

വയറിലെ വീക്കം

ചര്‍മ്മത്തിലെ മാറ്റങ്ങളും പ്രധാന ലക്ഷണമാണ്. അതുപോലെ പാദങ്ങളിലും മറ്റും നീരുമുണ്ടാകാം. ഇത്തരം ലക്ഷണങ്ങളും അവഗണിക്കരുത്‌

ചർമ്മത്തിലെ മാറ്റങ്ങൾ

ഈ പറയുന്ന ലക്ഷണങ്ങളുണ്ടെങ്കില്‍ രോഗമുണ്ടെന്ന് ഉറപ്പിക്കരുത്. ആരോഗ്യവിദഗ്ധരുടെ ഉപദേശം തേടുക. രോഗനിര്‍ണയം നടത്തുക

ശ്രദ്ധിക്കുക