5 April 2026

Aswathy Balachandran

ഈസ്റ്റർ മുട്ടയ്ക്ക്  നിറം നൽകുന്നത് എന്തിന് ?

Image Courtesy: Unsplash

യേശുക്രിസ്തുവിന്റെ ശൂന്യമായ ശവകുടീരത്തെയാണ് ഈസ്റ്റർ മുട്ടകൾ പ്രതീകപ്പെടുത്തുന്നത്. പുറമെ കടുപ്പമേറിയ തോടും ഉള്ളിൽ പുതിയ ജീവനും എന്ന സങ്കല്പം യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിനെ ഓർമ്മിപ്പിക്കുന്നു.

പുനരുത്ഥാനം

പണ്ടേ മുട്ടകൾ പുതിയ ജീവിതത്തിന്റെയും പ്രതീകമായിരുന്നു. ഈ പുരാതന ആചാരത്തെ ക്രൈസ്തവ വിശ്വാസത്തിന്റെ ഭാഗമായ ഉയിർപ്പ് തിരുനാളിനോട് ചേർത്തു വെക്കുകയായിരുന്നു.

പുതിയ ജീവിതം

ആദ്യകാലങ്ങളിൽ ഈസ്റ്റർ മുട്ടകൾക്ക് ചുവപ്പ് നിറമാണ് നൽകിയിരുന്നത്. ക്രൂശീകരണ സമയത്ത് യേശു ചിന്തിയ രക്തത്തിന്റെ ഓർമ്മയ്ക്കായാണ് ചുവപ്പ് ചായം ഉപയോഗിച്ചിരുന്നത്.

ചുവപ്പ് നിറം

മെസൊപ്പൊട്ടേമിയയിലെ ആദ്യകാല ക്രിസ്ത്യാനികളാണ് മുട്ടകൾക്ക് നിറം നൽകുന്ന രീതി തുടങ്ങിയത്. പിന്നീട് ഇത് ഓർത്തഡോക്സ് സഭകളിലൂടെ യൂറോപ്പിലേക്കും മറ്റും വ്യാപിച്ചു.

തുടക്കം

മധ്യകാലഘട്ടത്തിൽ നോമ്പുകാലത്ത് മുട്ട കഴിക്കുന്നത് നിരോധിച്ചിരുന്നു. അതിനാൽ നോമ്പിന് ശേഷം വരുന്ന ഈസ്റ്റർ ദിനത്തിൽ മുട്ടകൾ അലങ്കരിച്ച് കഴിക്കുന്ന രീതി വന്നു.

നോമ്പുകാലം

ഈസ്റ്റർ ദിനത്തിൽ കുട്ടികൾക്കായി മുട്ടകൾ ഒളിപ്പിച്ചു വെക്കുന്നതും അവരെക്കൊണ്ട് അത് കണ്ടെത്തിക്കുന്നതുമായ വിനോദമാണ് 'എഗ്ഗ് ഹണ്ട്'.

എഗ്ഗ് ഹണ്ട്

പണ്ട് യഥാർത്ഥ കോഴിമുട്ടകളാണ് ഉപയോഗിച്ചിരുന്നതെങ്കിൽ ഇന്ന് പ്ലാസ്റ്റിക് മുട്ടകൾ, ചോക്ലേറ്റ് മുട്ടകൾ, തടിയിൽ നിർമ്മിച്ച മുട്ടകൾ എന്നിവ വിപണിയിൽ ലഭ്യമാണ്.

മാറിവരുന്ന രീതികൾ

ദുഃഖവെള്ളിയാഴ്ച പാകം ചെയ്യുന്ന മുട്ടകൾ കഴിച്ചാൽ ആയുസ്സ് വർദ്ധിക്കുമെന്നും, ഇത് വർഷങ്ങളോളം സൂക്ഷിച്ചാൽ വജ്രമായി മാറുമെന്നൊക്കെയുള്ള വിശ്വാസങ്ങളുണ്ട്.

വിശ്വാസങ്ങളും ഐതിഹ്യങ്ങളും