03 APRIL 2026
ASHLI C
Image Courtesy: Getty Images
ഈ ചൂട് കാലത്ത് സ്ട്രോബറി ഷേക്ക് ആയാലോ? രുചികരവും ആരോഗ്യകരവും ആയി ഇങ്ങനെ തയ്യാറാക്കാം.
ആവശ്യത്തിനുള്ള സ്ട്രോബറി എടുത്തു കഴുകി വൃത്തിയാക്കി ചെറുതായി മുറിച്ചെടുക്കുക. ശേഷം ഒരു മിക്സിയിലേക്ക് ഇട്ട് അരച്ചെടുക്കുക.
സ്ട്രോബറി മിക്സിയിൽ നന്നായി അരച്ചശേഷം അതിലേക്ക് ആവശ്യത്തിനുള്ള പഞ്ചസാരയും ചേർത്ത് അരച്ചെടുക്കുക. സ്ട്രോബെറിയുടെ പുളി അനുസരിച്ച് വേണം പഞ്ചസാര ചേർക്കാൻ.
ഈ മിശ്രിതത്തിലേക്ക് തിളപ്പിച്ച് തണുപ്പിച്ച് വെച്ച പാല് നന്നായി ചേർത്ത് അരച്ചെടുക്കുക. വെള്ളം ചേർക്കാതിരിക്കുന്നതാണ് നല്ലത്.
ഷേക്ക് കൂടുതൽ രുചികരമാക്കാൻ വാനില അല്ലെങ്കിൽ സ്ട്രോബറിയുടെ ഐസ്ക്രീം ചേർത്ത് നൽകുക. ആവശ്യമെങ്കിൽ ഐസ്ക്യൂബ് ചേർത്ത് അടിച്ചെടുക്കുക
ഷേക്ക് കൂടുതൽ ആരോഗ്യകരമാക്കുന്നതിന് ഇതിലേക്ക് കശുവണ്ടി ബദാം എന്നിവ ചേർക്കാവുന്നതാണ്. അരച്ചെടുക്കുകയോ അല്ലെങ്കിൽ മുകളിൽ ഇട്ട് നൽകുകയോ ചെയ്യാം.
രുചികരമായ സ്ട്രോബറി ഷേക്ക് തയ്യാറായി ഇനി ഇത് ഒരു സെർവിങ് ക്ലാസിലേക്ക് മാറ്റി ഒഴിക്കുക.
മിൽക്ക് ഷേക്ക് അലങ്കരിക്കുന്നതിനായി അല്പം സ്ട്രോബറി മുറിച്ച് ക്ലാസിൽ കുത്തിവയ്ക്കുകയോ മുകളിൽ ഇട്ടു നൽകുകയോ ചെയ്യാം