04 April 2026
SHIJI MK
Image Credit: Getty Images
വേനല്‍ക്കാലത്ത് ശരീരത്തിന് തണുപ്പ് നല്‍കുന്ന ഭക്ഷണങ്ങളാണ് കൂടുതലായി കഴിക്കേണ്ടത്. അതിനാല്‍ നിങ്ങള്‍ക്ക് പരീക്ഷിക്കാവുന്ന ഒരു വിഭവമാണ് തമ്പുളി. മംഗളൂരു ഡിഷായ തമ്പുളി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് നോക്കാം.
തേങ്ങ ചിരകിയത് 1 കപ്പ്, തൈര് 1 കപ്പ് (പുളിയില്ലാത്തത്), ജീരകം അര ടീസ്പൂണ്‍, പച്ചമുളക് 2, ഇഞ്ചി ചെറിയ കഷ്ണം, കറിവേപ്പില, ഉപ്പ്, എണ്ണ, കടുക്, വറ്റല്‍ മുളക് എന്നിവയാണ് വേണ്ടത്.
തേങ്ങ, ജീരകം, പച്ചമുളക്, ഇഞ്ചി, രുചി കൂട്ടാനായി മല്ലിയില/പുതിനയില/ചീര തുടങ്ങി ഏതെങ്കിലും ഇല ഉപയോഗിക്കാം, ഇവയെല്ലാം മിക്‌സിയിലിട്ട് നന്നായി അരച്ചെടുക്കാം. ഡ്രൈ ആകാതെ അരച്ചെടുക്കണം.
അരച്ചെടുത്ത മിശ്രിതത്തിലേക്ക് ഇനി തൈര് ചേര്‍ക്കണം. ഇവയെല്ലാം നന്നായി യോജിപ്പിക്കുക. പുളിയില്ലാത്ത തൈരാണ് തമ്പുളി ഉണ്ടാക്കാന്‍ ഏറ്റവും നല്ലത്. രുചിയും കൂടും.
തൈര് കൂട്ടി മിശ്രിതം തയാറാക്കി കഴിഞ്ഞാല്‍ അതിലേക്ക് ഉപ്പ് ചേര്‍ക്കണം. ഉപ്പ് ചേര്‍ക്കുമ്പോള്‍ അമിതമാകാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. അടുത്തത് താളിക്കലാണ്.
ഇനിയാണ് പ്രധാന പരിപാടി. എണ്ണ, കടുക്, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ഉപയോഗിച്ച് താളിക്കണം. പാനില്‍ എണ്ണ ചൂടാക്കി അതിലേക്ക് വറ്റല്‍ മുളക്, കറിവേപ്പില, കടുക് എന്നിവ ഇട്ട് പൊട്ടിച്ച് തമ്പുളിയിലേക്ക് ഒഴിക്കാം.
വേറെ കറികളൊന്നും ഇല്ലെങ്കിലും തമ്പുളി മാത്രം മതി ഒരു പറ ചോറുണ്ണാന്‍. മാത്രമല്ല, ശരീരം തണുപ്പിക്കുന്നതിനൊപ്പം ദഹനത്തിന് തമ്പുളി വളരെ മികച്ചതാണ്. എന്നാല്‍ വേഗം ഉണ്ടാക്കിക്കോളൂ.