03 April 2026
SHIJI MK
Image Credit: Getty Images
മാങ്ങ വെച്ച് അടിപൊളി വിഭവം പരീക്ഷിച്ചാലോ? കൂട്ടു മാങ്ങ എന്ന വെറൈറ്റിയാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ടേസ്റ്റില്‍ കേമനായ കൂട്ടുമാങ്ങ ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ റെസിപ്പി നോക്കിയാലോ?
മാങ്ങകള്‍ ആവശ്യത്തിന്, ഉലുവ, കടുക്, നല്ലെണ്ണ, മഞ്ഞള്‍പൊടി, ഉപ്പ്, കറിവേപ്പില എന്നിവയാണ് കൂട്ട് മാങ്ങ ഉണ്ടാക്കാനായി ആവശ്യമായ ചേരുവകള്‍.
പച്ചമാങ്ങ നന്നായി കഴുകി, അതില്‍ നിന്ന് വെള്ളം പൂര്‍ണമായും തുടച്ച് കളയണം. ശേഷം കനം കുറച്ച് നീളത്തില്‍ മുറിച്ചെടുക്കാം. മാങ്ങയ്ക്ക് അധികം കട്ടി പാടില്ല.
മാങ്ങ കൂട്ടിലേക്ക് ചേര്‍ക്കാനായി ഉലുവ, കടുക് എന്നിവ നന്നായി വറുത്തെടുക്കാം. കരിഞ്ഞ് പോകാതെ പ്രത്യേകം ശ്രദ്ധിക്കണം. ചട്ടി നന്നായി ചൂടായതിന് ശേഷം ഇവ ഇടുന്നതാണ് നല്ലത്.
വറുത്തെ കടുകും ഉലുവയും മാറ്റിയശേഷം പാനിലേക്ക് അല്‍പം നല്ലെണ്ണ ഒഴിക്കാം. എണ്ണ ചൂടായതിന് ശേഷം അതിലേക്ക് കായം ഇടാം. വലിയൊരു കഷ്ണം കായം തന്നെ എടുക്കാവുന്നതാണ്.
കായം മൂത്തതിന് ശേഷം കോരിമാറ്റാം, ശേഷം ആ എണ്ണയിലേക്ക് വറ്റല്‍മുളക് ആവശ്യത്തിനിട്ട് നന്നായി മൂപ്പിച്ചെടുക്കണം. കറുത്ത കളര്‍ ആകുന്നത് വരെ വറുക്കാം.
വറ്റല്‍മുളക് വറുത്ത കോരിയശേഷം എണ്ണയിലേക്ക് അരിഞ്ഞുവെച്ച മാങ്ങ ഇട്ടുകൊടുക്കാം. ഇത് വേവിക്കേണ്ട ആവശ്യമില്ല, എന്നാല്‍ അല്‍പമൊന്ന് ചൂടാക്കി എടുക്കണം. ശേഷം ഇതിലേക്ക് മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ഇട്ട് ഇളക്കാം.
വറുത്തുവെച്ച എല്ലാ ചേരുവകളും അതിലേക്ക് അല്‍പം വറുത്ത കറിവേപ്പിലയും ചേര്‍ത്ത് പൊടിച്ചെടുക്കുക. എന്നിട്ട് ഈ മാങ്ങയിലേക്ക് ഇട്ട് ഇളക്കാം, അല്‍പം നല്ലെണ്ണ കൂടി ചേര്‍ത്താല്‍ കൂട്ടുമാങ്ങ റെഡി.