28 March 2026
Nithya V
Image Credit: Getty Images, Social Media
ചക്ക സീസൺ എത്തിയതോടെ അടുക്കള മുഴുവൻ ചക്ക മയമാണ്. എന്നാൽ ഇതുവരെയും നിങ്ങൾ ചക്ക ബജി ഉണ്ടാക്കിയില്ലേ, ഇനിയും വൈകേണ്ട
നാലുമണി പലഹാരമായി ചക്കച്ചുള ഉപയോഗിച്ച് നല്ല മൊരിഞ്ഞ ചക്ക ബജി തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കിയാലോ...
ചക്കച്ചുള, മൈദ, അരിപ്പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഏലയ്ക്കാപ്പൊടി, ഉപ്പ്, വെള്ളം, വെളിച്ചെണ്ണ എന്നിവയാണ് ആവശ്യമായ ചേരുവകൾ.
പാത്രത്തിൽ മൈദ, അരിപ്പൊടി, പഞ്ചസാര, മഞ്ഞൾപ്പൊടി, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ എടുത്ത് ആവശ്യത്തിന് വെള്ളം ഒഴിച്ച് കലക്കിയെടുക്കുക.
കട്ടകളില്ലാതെയാണ് കലക്കിയെടുക്കേണ്ടത്. മാവ് അധികം അയഞ്ഞു പോകരുത്, ചക്കച്ചുളയിൽ ഒട്ടിപ്പിടിച്ചിരിക്കുന്ന പാകത്തിനായിരിക്കണം.
ചക്കച്ചുളയുടെ കുരു കളഞ്ഞ് നീളത്തിൽ മുറിച്ചു വെക്കുക. അധികം പഴുത്ത് അലിഞ്ഞുപോയ ചക്കയേക്കാൾ, വിളഞ്ഞ ചക്കയാണ് അനുയോജ്യം.
ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാക്കുക. എണ്ണ നന്നായി ചൂടായതിനു ശേഷം, ഓരോ ചക്കച്ചുളയും മാവിൽ മുക്കി എണ്ണയിലിടുക.
രണ്ടു വശവും നല്ല ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. നല്ല മൊരിഞ്ഞു വരുമ്പോൾ എണ്ണയിൽ നിന്ന് കോരി മാറ്റാവുന്നതാണ്.