27  March 2026

SHIJI MK

മാങ്ങ പെരട്ട് എങ്ങനെ ഉണ്ടാക്കാം? വെറൈറ്റി ടേസ്റ്റില്‍ ഒന്നാന്തരം ഐറ്റം

Image Credit: Getty  Images

മാങ്ങാക്കാലം വന്നെത്തിയാല്‍ അതുവെച്ച് നമ്മള്‍ ഉണ്ടാക്കി നോക്കാത്ത വിഭവങ്ങളില്ല. എന്നാല്‍ ഇത്തവണ നല്ലൊരു മങ്ങ പെരട്ട് ഉണ്ടാക്കിയാലോ? കിടു ടേസ്റ്റില്‍ വളരെ കുറഞ്ഞ ചേരുവയില്‍ മാങ്ങ പെരട്ട് ഉണ്ടാക്കാനാകുന്നതാണ്.

മാങ്ങ

പച്ചമാങ്ങ, ഉപ്പ്, കായപ്പൊടി, മഞ്ഞള്‍പ്പൊടി, ഉലുവാപ്പൊടി, കടുക്, ജീരകം, നല്ലെണ്ണ, ഇഞ്ചി, വെളുത്തുള്ളി, കറിവേപ്പില, വറ്റല്‍ മുളക് തുടങ്ങിയ ചേരുവകളാണ് മാങ്ങ പെരട്ട് ഉണ്ടാക്കാനായി വേണ്ടത്.

ചേരുവകള്‍

പച്ചമാങ്ങ ആവശ്യത്തിനെടുത്ത് നന്നായി കഴുകിയെടുത്ത് നീളത്തില്‍ അരിഞ്ഞെടുക്കാം. എന്നിട്ട് അതിലേക്ക് പാകത്തിന് ഉപ്പ്, കായപ്പൊടി, മഞ്ഞള്‍പ്പൊടി, ഉലുവാപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി യോജിപ്പിക്കാം.

പച്ചമാങ്ങ

ശേഷം ഒരു ടേബിള്‍ സ്പൂണ്‍ കടുകും ജീരകവും പാനിലിട്ട് ചൂടാക്കുക. ശേഷം പാനില്‍ നിന്നും അവ മാറ്റി അതിലേക്ക് നല്ലെണ്ണ ഒഴിക്കാം. എണ്ണ ഒഴിക്കുന്നത് നിങ്ങളുടെ ഇഷ്ടത്തിന് അനുസരിച്ച് മതി. അമിതമാകാതെ ശ്രദ്ധിക്കാം.

കടുക്

എണ്ണ നന്നായി ചൂടായി വരുമ്പോള്‍ അതിലേക്ക് ഇഞ്ചിയും വെളുത്തുള്ളിയും ഇട്ടുകൊടുക്കാം. അതിന് പിന്നാലെ തന്നെ കറിവേപ്പിലയും ഇടണം. ഇവ മൂത്തതിന് ശേഷം കോരിമാറ്റാം.

ഇഞ്ചി-വെളുത്തുള്ളി

കുറച്ചധികം വറ്റല്‍ മുളക് ഈ എണ്ണയിലേക്കിട്ട് നന്നായി വറുത്തുകോരാം. ശേഷം കടുകും ജീരകവും പൊടിച്ചെടുക്കാം. അതിന് ശേഷം മുളകും നന്നായി അരച്ചെടുക്കണം. വെള്ളം ചേര്‍ക്കരുത്.

വറ്റല്‍ മുളക്

ശേഷം അരിഞ്ഞ് ഉപ്പും മറ്റ് പൊടികളും ചേര്‍ത്ത് വെച്ചിരിക്കുന്ന മാങ്ങയിലേക്ക് പൊടിച്ചെടുത്ത ഓരോന്നായി ഇട്ടുകൊടുക്കാം. ഇവ നന്നായി യോജിപ്പിച്ചതിന് ശേഷം നല്ലെണ്ണ ചേര്‍ത്തും ഇളക്കികൊടുക്കാം, മാങ്ങ പെരട്ട് റെഡി.

ഇട്ടുകൊടുക്കാം