18 September 2026

Nithya V

താരൻ അകറ്റാൻ ചെയ്യാവുന്ന 6 കാര്യങ്ങൾ

Image Credit: Getty Images

ഇന്ന് ഭൂരിഭാഗം ആളുകളും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് താരൻ. ചൊറിച്ചിലും മുടികൊഴിച്ചിലും ഒഴിവാക്കാൻ രാസവസ്തുക്കൾ അടങ്ങിയ ഷാംപൂകളെ ആശ്രയിക്കുകയാണ് പതിവ്.

താരൻ

എന്നാൽ ഇതിന് പകരം, വീട്ടിൽ തന്നെയുള്ള ചില പ്രകൃതിദത്ത മാർഗ്ഗങ്ങൾ ഉപയോഗിച്ച് താരൻ എളുപ്പത്തിൽ ഇല്ലാതാക്കാം സാധിക്കും.

പ്രകൃതിദത്തം

ഒരു മുട്ട നന്നായി അടിച്ച് പതപ്പിച്ച ശേഷം തലയോട്ടിയിൽ മസാജ് ചെയ്ത് പിടിപ്പിക്കുക. 15 മിനിറ്റിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം.

മുട്ട

ആഴ്ചയിൽ ഒരു ദിവസം ആവണക്കെണ്ണ ഉപയോഗിച്ച് തലയോട്ടി ചെറുതായി മസാജ് ചെയ്യുന്നത് താരൻ നിയന്ത്രിക്കാനും മുടിവളർച്ച കൂട്ടാനും നല്ലതാണ്.

ആവണക്കെണ്ണ

സവാളയുടെ നീരെടുത്ത് തലയോട്ടിയിൽ നേരിട്ട് പുരട്ടി 15–20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇത് താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ നശിപ്പിക്കാൻ സഹായിക്കും.

സവാള

ആഴ്ചയിലൊരിക്കൽ പുളിച്ച തൈര് തലയോട്ടിയിൽ തേച്ചുപിടിപ്പിച്ച് കഴുകി കളയുന്നത് നല്ലൊരു കണ്ടീഷണറായി പ്രവർത്തിക്കുകയും താരൻ കുറയ്ക്കുകയും ചെയ്യും.

തൈര്

ഒലിവ് ഓയിൽ ചെറുതായി ചൂടാക്കി തലയോട്ടിയിൽ പുരട്ടി ഒരു രാത്രി മുഴുവൻ വയ്ക്കുക. പിറ്റേന്ന് രാവിലെ മുടി പതുക്കെ ചീകി കഴുകിക്കളയാം.

ഒലിവ് ഓയിൽ

ഫ്രഷ് കറ്റാർവാഴ ജെൽ തലയോട്ടിയിൽ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം

കറ്റാർവാഴ