16 September 2026
=ASHLI C
PPPHOTO CREDIT: SOCIAL MEDIA
ചെട്ടിനാട് ഉപ്പ് അപ്പം കഴിച്ചിട്ടുണ്ടോ? അത് തയ്യാറാക്കാൻ വളരെ എളുപ്പമാണ്. എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.
അരക്കപ്പ് മട്ട അരിയും കാൽ കപ്പ് ഉഴുന്ന് പരിപ്പും കഴുകി കുറഞ്ഞത് രണ്ടു മണിക്കൂർ കുതിർക്കാൻ വയ്ക്കുക.
വെള്ളം വാർത്തെടുത്ത് അരിയും പരിപ്പും മിക്സിയിൽ ചേർത്ത് ആവശ്യത്തിന് ഉപ്പും പഞ്ചസാരയും ചേർത്ത് അധികം വെള്ളം ഒഴിക്കാതെ കുറുക്കി അരച്ചെടുക്കുക.
അരച്ചെടുത്ത മാവിൽ ഒരു പാത്രത്തിലേക്ക് മാറ്റി അതിലേക്ക് കുരുമുളകുപൊടി, അരിഞ്ഞ പച്ചമുളക്, തൈര് എന്നിവ ചേർത്ത് നന്നായി ഇളക്കുക.
ഈ അരച്ചെടുത്ത മാവ് ഒന്നു ചെറുതായിട്ട് പുളിക്കാനായി ഒരു മൂന്ന് മണിക്കൂർ മാറ്റി വെക്കുക.
മാവ് നന്നായി പൊങ്ങി കഴിഞ്ഞാൽ അതിലേക്ക് ചിരകിയ തേങ്ങയും ഒരു നുള്ള് മഞ്ഞൾപ്പൊടിയും ചേർത്ത് ഇളക്കുക. ചുവടുകട്ടിയുള്ള ഒരു പാനിൽ വറുക്കാൻ ആവശ്യമായ എണ്ണ ചൂടാക്കുക.
ചൂടായ എണ്ണയിലേക്ക് മാവൊഴിച്ച് ഒരു വശം വെന്ത് കഴിയുമ്പോൾ മറിച്ചിട്ട് ഗോൾഡൻ ബ്രൗൺ നിറമാകുന്ന വരെ വേവിക്കുക.
രുചികരമായ ഉപ്പ് അപ്പം തയ്യാർ ഇത് തേങ്ങാ ചട്നിക്കൊപ്പമോ എരിവുള്ള മറ്റ് ചട്നിക്കൊപ്പമോ കഴിക്കാം.