17 September 2026
Jayadevan A M
Image Courtesy: PTI
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ പരിശീലകന്‍ ഗൗതം ഗംഭീറിന് വന്‍ തുകയാണ് ബിസിസിഐ ശമ്പളമായി നല്‍കുന്നത്
മുൻ പരിശീലകൻ രാഹുൽ ദ്രാവിഡിന് ലഭിച്ചിരുന്ന ശമ്പളത്തേക്കാൾ ഉയർന്ന തുകയാണ് ഗംഭീറിനായി ബിസിസിഐ നീക്കിവെച്ചിരിക്കുന്നത്
വിവിധ റിപ്പോർട്ടുകൾ പ്രകാരം ഗൗതം ഗംഭീറിന്റെ വാർഷിക ശമ്പളം 12 കോടി മുതൽ 14 കോടി രൂപ വരെയാണ്. എന്നാല്‍ ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല
2024 ജൂലൈ മുതൽ 2027 ഡിസംബർ വരെയുള്ള മൂന്ന് വർഷത്തെ കാലാവധിയിലാണ് അദ്ദേഹത്തെ പരിശീലകനായി നിയമിച്ചിരിക്കുന്നത്
പ്രതിവർഷ ശമ്പളത്തിന് പുറമെ ബിസിസിഐ പരിശീലകർക്ക് മറ്റ് ആനുകൂല്യങ്ങളും നല്‍കുന്നു. വിദേശ പര്യടനങ്ങളിൽ ഡെയ്‌ലി അലവൻസ് ലഭിക്കും
ശരീരത്തിന്റെ ആരോഗ്യത്തിനും മസിലുകളുടെ ശക്തിക്കും രോഗപ്രതിരോധശേഷിക്കും ഏറ്റവും അത്യാവശ്യമായ പോഷകമാണ് പ്രോട്ടീൻ
ഐസിസി ടൂർണമെന്റുകളിലെ വിജയം, ടെസ്റ്റ് പരമ്പരകളിലെ മികച്ച പ്രകടനം എന്നിവയ്ക്ക് പ്രത്യേക ബോണസുകളും ടീം മാനേജ്‌മെന്റിന് ലഭിക്കാറുണ്ട്
ഇത് ഔദ്യോഗിക വിവരങ്ങളല്ല.വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണ് ഇവിടെ നല്‍കിയിരിക്കുന്നത്