10 AUG 2026
NEETHU VIJAYAN
Image Courtesy: Getty Images
രാവിലെ ഒരു കുറ്റി പുട്ടും അതിൻ്റെ കൂടെ പഴമോ കടലക്കറിയോ എന്തുമാകട്ടെ ബ്രേക്ക്ഫാസ്റ്റ് അടിപൊളിയാകും. ഈ കോമ്പോ ഇഷ്ടമില്ലാത്തവരും ചുരുക്കമാണ്.
എന്നാൽ പുട്ട് ഉണ്ടാക്കിയ ശേഷം അത് കട്ടിയാകുന്നത് കുറച്ച് ബുദ്ധിമുട്ടാണ്. പഞ്ഞിപോലെ സോഫ്റ്റ് പുട്ട് ഉണ്ടാക്കാൻ പൊടി കുഴയ്ക്കുമ്പോൾ ഈ ചെറിയ വിദ്യ പരീക്ഷിക്കൂ.
സാധാരണ പച്ചവെള്ളത്തിന് പകരം നേരിയ ചൂടുവെള്ളമോ അല്പം ചെറു ചൂടുപാലോ ഒഴിച്ച് പൊടി നനക്കുന്നത് വളരെ നല്ലതാണ്. പുട്ട് വളരെ മൃദുവായി കിട്ടും.
പുട്ടുകുറ്റിയിൽ ഇടുമ്പോൾ മാത്രമല്ല, പൊടി കുഴയ്ക്കുമ്പോൾ തന്നെ അല്പം ചിരകിയ തേങ്ങ ചേർത്തിളക്കുന്നത് പുട്ട് വരണ്ടുപോകാതിരിക്കാൻ സഹായിക്കും.
പൊടി നനച്ച ഉടൻ പുട്ട് ഉണ്ടാക്കാൻ നിൽക്കരുത്. 10-15 മിനിറ്റ് മൂടിവെച്ചാൽ അരിപ്പൊടി ഈർപ്പം നന്നായി വലിച്ചെടുത്ത് സോഫ്റ്റാകും. ശേഷം ആവികയറ്റാം.
പൊടിയിലെ കട്ടകൾ മാറി നന്നായി പൊടിഞ്ഞു കിട്ടാൻ നനച്ച പൊടി മിക്സിയുടെ വലിയ ജാറിലിട്ട് പൾസ് മോഡിൽ ഒന്ന് കറക്കിയെടുത്താൽ മതി.
പൊടി പുട്ടുകുറ്റിയിലേക്ക് ബലമായി അമർത്തി ഇടരുത്. അയവോടെ ഇട്ടാൽ ആവി നന്നായി കയറി പുട്ട് കട്ടയാവാതെ കിട്ടും. ഇത് വളരെ പ്രധാനമാണ്.