8 August 2026
Jayadevan A M
Image Courtesy: Getty Images
അടുക്കളയില്‍ കറുവപ്പട്ട ഒരു നിത്യസാന്നിധ്യമാണ്. ഒരുപക്ഷേ നമ്മള്‍ ഉപയോഗിക്കുന്നത് യഥാര്‍ത്ഥ കറുവപ്പട്ട ആയിരിക്കണമെന്നില്ല
ന്യൂട്രീഷനിസ്റ്റ് കിരൺ കുക്രേജ ഓഗസ്റ്റ് 6-ന് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെയാണ് കറുവപ്പട്ടയെക്കുറിച്ച് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പങ്കുവെച്ചത്.
90 ശതമാനം ആളുകളും തങ്ങൾ ഉപയോഗിക്കുന്നത് യഥാർത്ഥ കറുവപ്പട്ടയാണെന്നാണ് കരുതുന്നത്, എന്നാൽ യഥാർത്ഥത്തിൽ അവർ ഉപയോഗിക്കുന്നത് 'കാസിയ' ആണെന്ന് കിരൺ കുക്രേജ പറഞ്ഞു
യഥാർത്ഥ സിലോൺ കറുവപ്പട്ട വളരെ മൃദുവും നേർത്ത പല മടക്കുകളുള്ളതുമായിരിക്കുമെന്ന് കിരൺ കുക്രേജ പറഞ്ഞു.
സിലോൺ കറുവപ്പട്ടയാണ് യഥാർത്ഥ കറുവപ്പട്ട. ഇതിന് കടലാസ് പോലെ നേർത്ത നിരവധി പാളികൾ ഉണ്ടാകുമെന്ന് കിരൺ കുക്രേജ ചൂണ്ടിക്കാട്ടി
ഇന്ത്യയിലുടനീളം 'കറുവപ്പട്ട' എന്ന പേരിൽ ഏറ്റവും കൂടുതലായി വിറ്റഴിക്കപ്പെടുന്ന കാസിയയിൽ 'കൂമാരിൻ' എന്നരാസസംയുക്തമുണ്ടെന്നും കിരൺ മുന്നറിയിപ്പ് നൽകി.
കാസിയയിൽ ഉയർന്ന അളവിൽ കൂമാരിൻ അടങ്ങിയിട്ടുണ്ടെന്നും, ഇത് പതിവായി വലിയ അളവിൽ ശരീരത്തിലെത്തുന്നത് കരളിന് കേടുപാടുകൾ വരുത്തുമെന്നും കിരണ്‍ പറഞ്ഞു
ന്യൂട്രീഷനിസ്റ്റ് കിരൺ കുക്രേജ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വിവരങ്ങള്‍ പ്രകാരം തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. ഇത് ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല