November 23 2025

Sarika KP

Image Courtesy: Unsplash

മിനിറ്റുകൾക്കുള്ളിൽ വെളുത്തുള്ളിയുടെ തൊലി കളയാം 

ഭക്ഷണത്തിന് പ്രത്യേക രുചിയും  മണവും നൽകുന്നതിനാൽ  മിക്ക കറികൾക്കൊപ്പവും ചേർക്കുന്ന  ഒന്നാണ്  വെളുത്തുള്ളി.

വെളുത്തുള്ളി

ഇതിനു പുറമെ നിരവധി  ആരോ​ഗ്യ ​ഗുണങ്ങളും ഇതിനുണ്ട്.  എന്നാൽ ഇതിന്റെ തൊലി കളയുക  എന്നത് അല്പം ബുദ്ധിമുട്ടുള്ള  ജോലിയാണ്

തൊലി കളയുക

ചെറിയ അല്ലികൾ ഓരോന്നും  എടുത്ത് നഖം ഉപയോഗിച്ച് ഉരിഞ്ഞെടുക്കുന്നത് സമയവും  നഖവും ഒരുപോലെ പോകുന്ന  ഒരു പണിയാണ്.

നഖം ഉപയോഗിച്ച്

എന്നാൽ ഇനി ആരും വിഷമിക്കേണ്ട! മിനിറ്റുകൾക്കുള്ളിൽ  വെളുത്തുള്ളി തൊലി കളയാൻ  ചില പൊടിക്കൈകളുണ്ട്.  എന്തൊക്കെ എന്ന് നോക്കാം

മിനിറ്റുകൾക്കുള്ളിൽ തൊലി കളയാം

വെളുത്തുള്ളിയുടെ അല്ലികൾ അടർത്തി ചെറുചൂടുവെള്ളത്തിൽ  20 മിനിറ്റ് മുക്കി വയ്ക്കുന്നത്  അല്ലിയിൽ നിന്ന് തൊലി വേർപെടും.

ചെറുചൂടുവെള്ളത്തിൽ

ഒരു സ്റ്റീൽപാത്രത്തിൽ ഇട്ട് മറ്റൊരു  സ്റ്റീൽ പാത്രം ഉപയോഗിച്ച് അടച്ചു  പിടിച്ച് കുലുക്കാം. വെളുത്തുള്ളിയുടെ  തൊലി താനേ ഇളകിപ്പോരും.

അടച്ചു പിടിച്ച് കുലുക്കാം

ഒരു അല്ലി കട്ടിങ് ബോർഡിൽ വച്ച് ഒരു കത്തിയുടെ പരന്ന ഭാഗം  ഉപയോഗിച്ച് ശക്തിയായി അമർത്താം.  തൊലി പൊട്ടി എളുപ്പത്തിൽ വേർപെടും.

കത്തി ഉപയോഗിച്ച് അമർത്താം

വെളുത്തുള്ളി അല്ലികൾ അടർത്തി ഒരു പാത്രത്തിൽ വെച്ച്  20 സെക്കൻഡ് നേരം മൈക്രോവേവിൽ വെച്ച് ചൂടാക്കാം. തൊലി വേഗത്തിൽ ഇളകി വരും.

മൈക്രോവേവ്