November 19 2025
SHIJI MK
Image Courtesy: Unsplash
ബദാം കഴിക്കാന്‍ ഇഷ്ടമല്ലേ നിങ്ങള്‍ക്ക്? ആരോഗ്യത്തിനും ചര്‍മ്മ സംരക്ഷണത്തിനും ബദാം ഗുണകരമാണ്. ചര്‍മ്മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ ബദാം സഹായിക്കുന്നു.
ബദാമില്‍ ഒരുപാട് പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. നേരിട്ട് കഴിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുണം ലഭിക്കുന്നത് അവ കുതിര്‍ത്ത് കഴിക്കുമ്പോഴാണ്.
എന്നാല്‍ ബദാം ഒരിക്കലും അമിതമായി കഴിക്കാന്‍ പാടില്ല. ഇങ്ങനെ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തെ വളരെ ദോഷകരമായി ബാധിക്കുന്നു.
ബദാം കഴിക്കുമ്പോള്‍ ചിലര്‍ക്ക് അലര്‍ജിയുണ്ടാകുന്നു. വായില്‍ ചൊറിച്ചില്‍, ചുണ്ടിലും തൊണ്ടയിലും വീക്കം, ശ്വസിക്കാനുള്ള ബുദ്ധിമുട്ട് എന്നിവ ഉണ്ടാകാം.
ബദാമില്‍ കലോറി വളരെ കൂടുതലാണ്. അതിനാല്‍ തന്നെ അമിതമായി ബദാം ശരീരത്തിലെത്തുന്നത് ശരീരഭാരം വര്‍ധിക്കുന്നതിന് വഴിവെക്കും.
കൂടാതെ ബദാം കഴിക്കുന്നത് വഴി വയറുവേദന, വയറിളക്കം എന്നിവയും ഉണ്ടാകാന്‍ സാധ്യതയുണ്ട്. നാരുകള്‍ അടങ്ങിയതാണ് ഇതിന് കാരണം.
വൈറ്റമിന്‍ ഇ, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ ബദാമില്‍ കൂടുതലാണ്. ഇവ ശരീരത്തില്‍ അമിതമായി എത്തരുത്.
ബദാമിലുള്ള ഓക്‌സലേറ്റ്, വലിയ അളവില്‍ ശരീരത്തില്‍ എത്തുമ്പോള്‍ വൃക്കയില്‍ കല്ലുകള്‍ രൂപപ്പെടാന്‍ കാരണമാകും. കൂടാതെ, ബദാമിലുള്ള ഒമേഗ 3 കാരണം രക്തം നേര്‍ത്തതാകുന്നു. അമിതമായി കഴിക്കുന്നത് രക്തസ്രാവത്തിനും വഴിവെക്കും.