17 JUNE 2026
NEETHU VIJAYAN
Image Courtesy: Getty Images
മഴക്കാലമായാൽ അടുക്കളിയിലും വീടിൻ്റെ പരിസരത്തും കണ്ണീച്ചകളുടെ ശല്ല്യമാണ്. ഇവയെ അകറ്റാൻ ചിലപ്പോൾ വലിയ പ്രയാസം നേരിടാറുണ്ട്.
ഈച്ചകളെ പോലെ തന്നെയാണ് പല്ലികളും. വീട്ടിലെ പല്ലി ശല്യം പല വീട്ടമ്മമാരെയും വലിയ രീതിയിൽ ബാധിക്കാറുണ്ട്. ഇവയെ എങ്ങനെ തുരത്താമെന്ന് നോക്കാം.
ചെറുനാരങ്ങയിലെ സിട്രിക് ആസിഡിൻ്റെ തീക്ഷ്ണമായ മണവും പുളിപ്പും ഈച്ചകൾക്കും പല്ലികൾക്കും ഒട്ടും സഹിക്കാനാകില്ല. ഇത് ഇവയെ അതിവേഗം തുരത്തും.
ഒരു ചെറുനാരങ്ങ പകുതിയായി മുറിച്ച്, അതിലേക്ക് 5-6 ഗ്രാമ്പൂകൾ കുത്തിവെക്കുക. ഇത് ഈച്ചകൾ കൂടുതൽ വരുന്ന സ്ഖലത്ത് വെച്ചാൽ കണ്ണീച്ചകൾ ഒഴിവാക്കാം.
ഒരു കപ്പ് വെള്ളത്തിൽ ഒരു ചെറുനാരങ്ങയുടെ നീരും അല്പം കുരുമുളക് പൊടിയും ചേർത്ത് സ്പ്രേ ബോട്ടിലിലാക്കുക. പല്ലികൾ സ്ഥിരമായി വരുന്ന സ്ഥല്ത്ത് ഇത് സ്പ്രേ ചെയ്യാം.
ഒരു നാരങ്ങയും കുറച്ച് വേപ്പിലയും തുണയിൽ കെട്ടി പല്ലികൾ വരുന്ന സ്ഥലത്ത് വച്ച് നോക്കും. ഇവയുടെ ഗന്ധം പല്ലികളെ തൽക്ഷണം അകറ്റി നിർത്തും.
അടുക്കളയിൽ പഴുത്ത പഴങ്ങളോ ഭക്ഷണ അവശിഷ്ടങ്ങളോ തുറന്നു വെക്കാതിരിക്കാൻ ശ്രദ്ധിക്കുക. ഈർപ്പമുള്ള അന്തരീക്ഷമാണ് കണ്ണീച്ചകളെ ആകർഷിക്കുന്നത്.