22 JUNE 2026
ASHLI C
Image Courtesy: Getty Images
നിരവധി ഗുണങ്ങളുള്ള എണ്ണയാണ് ഒലിവ് ഓയിൽ. ഇത് മുടിക്കും ചർമ്മത്തിനും എപ്രകാരം ഉപയോഗപ്രദമാകും എന്ന് നോക്കാം.
ഒലിവ് ഓയിൽ മുടിക്ക് മികച്ച ഒരു കണ്ടീഷണർ ആണ്. ഇത് മുടിയെ സോഫ്റ്റും ഈർപ്പം നിലനിർത്തുന്നതിനും സഹായിക്കും.
ഇതിലുള്ള വിറ്റമിൻ ഇ ആന്റിഓക്സിഡന്റ് എന്നിവ തലയോട്ടിയിലെ രക്തയോട്ടം വർദ്ധിപ്പിക്കുകയും മുടി വേരുകളെ ശക്തിപ്പെടുത്തി മുടികൊഴിച്ചിൽ തടയുകയും ചെയ്യും.
ഒലിവ് ഓയിൽ പുരട്ടുന്നത് തലയിലെ താരകറ്റാൻ വളരെ നല്ലതായാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
ഒലിവ് ഓയിൽ മുഖത്ത് തേക്കുന്നത് വളരെ നല്ലതാണ് ഇതൊരു മികച്ച മോയ്സ്ചറൈസർ ആയി പ്രവർത്തിക്കുന്നു.
ഇതിലെ ആന്റിഓക്സിഡന്റുകൾ ചർമ്മത്തിലെ ചുളിവുകളും പ്രായമാകുന്നതിന്റെ ലക്ഷണങ്ങളും കുറയ്ക്കാൻ സഹായിക്കും.
മുഖത്തെ മേക്കപ്പ് ഒഴിവാക്കുന്നതിന് വേണ്ടി ഉപയോഗിക്കാവുന്ന ഒരു മികച്ച ഓയിലാണ് ഒലിവ് ഓയിൽ.
ഇന്ന് എല്ലാവരും അനുഭവിക്കുന്ന പ്രശ്നമാണ് മുടിയുടെ അറ്റം പിളരുന്നത്. അതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.