22 June 2026

Jayadevan A M

18-ാം വയസില്‍ കോടികളുടെ ആസ്തി; യമാലിന്റെ സമ്പാദ്യം

Image Courtesy: PTI

ബാഴ്‌സലോണയുടെയും സ്‌പെയിനിന്റെയും യുവ വിംഗർ ലമീൻ യമാൽ 18-ാം വയസില്‍ ലോക ഫുട്‌ബോളിന്റെ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു

ലമീന്‍ യമാല്‍

ഈ 18-കാരന്‍ കോടിക്കണക്കിന് രൂപയുടെ ആസ്തി ഈ ചെറുപ്രായത്തില്‍ ഉണ്ടാക്കിയിട്ടുണ്ട്‌. ആസ്തി വിവരങ്ങള്‍ പരിശോധിക്കാം

ആസ്തി

ആകെ ആസ്തി ഏകദേശം $5 മില്യൺ മുതൽ $15 മില്യൺ ഡോളർ (ഏകദേശം 40 കോടി മുതൽ 125 കോടി ഇന്ത്യൻ രൂപ) വരെയാണെന്ന്‌ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു

മില്യണുകള്‍

2031 ജൂൺ വരെ നീളുന്ന ദീർഘകാല കരാറിലാണ് ബാഴ്‌സലോണയുമായി ഒപ്പുവെച്ചിരിക്കുന്നത്. ഏകദേശം $17 മില്യൺ മുതൽ $18 മില്യൺ ഡോളർ വരെയാണ് (ഏകദേശം 150 കോടി രൂപ) അടിസ്ഥാന വാർഷിക ശമ്പളം

ബാഴ്‌സലോണ

ബാഴ്‌സലോണ കരാറിൽ 1 ബില്യൺ യൂറോ (ഏകദേശം $1.1 ബില്യൺ ഡോളർ) എന്ന വമ്പൻ റിലീസ് ക്ലോസ് തുകയാണ് നിശ്ചയിച്ചിരിക്കുന്നത്

റിലീസ് ക്ലോസ്

ലമീൻ യമാലിന്റെ നിലവിലെ വിപണി മൂല്യം 200 മില്യൺ യൂറോയാണെന്ന്‌ ട്രാൻസ്ഫർ മാർക്കറ്റ് പോലുള്ള പ്രമുഖ ഫുട്ബോൾ മൂല്യനിർണ്ണയ ഏജൻസികൾ സൂചിപ്പിക്കുന്നു

വിപണി മൂല്യം

അഡിഡാസുമായി യമാൽ 10 വർഷത്തെ വൻ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. ഏകദേശം $34 മില്യൺ ഡോളറാണ് ഈ കരാറിന്റെ മൂല്യമെന്ന് റിപ്പോര്‍ട്ട്‌

ബ്രാൻഡ്

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലായി 80 മില്യണിലധികം (8 കോടി) ഫോളോവേഴ്സ് യമാലിനുണ്ട്. ഓരോ സ്പോൺസേർഡ് പോസ്റ്റുകളിൽ നിന്നും വന്‍ തുകയാണ്‌ സമ്പാദിക്കുന്നത്.

സോഷ്യൽ മീഡിയ