20 February 2026
Nithya V
Image Courtesy: Getty
ഇഷ്ടപ്പെട്ട തുണിയിൽ അബദ്ധത്തിൽ അല്പം കറ വീണാൽ അത് വലിയൊരു തലവേദനയാണ്. അവ നീക്കം ചെയ്യുക എന്നത് അല്പം പ്രയാസകരമായ കാര്യമാണ്.
എന്നാൽ, വീട്ടിലുള്ള ചില സാധനങ്ങൾ ഉപയോഗിച്ച് തന്നെ ഈ കറകൾ പൂർണ്ണമായും മാറ്റാൻ സാധിക്കും. എങ്ങനെയൊക്കെയാണെന്ന് നോക്കിയാലോ....
കറയുള്ള ഭാഗത്ത് അല്പം ലിക്വിഡ് ഡിറ്റർജന്റും കുറച്ചു വെള്ളവും ചേർത്ത് മെല്ലെ ഉരസുക. 5 മിനിറ്റ് വെച്ചതിനുശേഷം കഴുകിക്കളയാം.
ഒരു ടേബിൾ സ്പൂൺ വിനാഗിരി, ഒരു ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് മിശ്രിതമുണ്ടാക്കുക. ഇത് കറയുള്ള ഭാഗത്ത് പുരട്ടി ബ്രഷ് ഉപയോഗിച്ച് ഉരസി കളയാം.
നനഞ്ഞ തുണിയിൽ അല്പം ബേക്കിംഗ് സോഡ എടുത്ത് കറയുള്ള ഭാഗത്ത് ഉരസുക. ഇങ്ങനെ ചെയ്യുന്നതും കറ മാറ്റാൻ സഹായിക്കും.
നാരങ്ങയാണ് മറ്റൊരു വഴി. നാരങ്ങാനീരിലെ സിട്രിക് ആസിഡ് ഒരു സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കും.
നാരങ്ങാനീര് കറയിൽ പുരട്ടി അല്പസമയം വെയിൽ കൊള്ളിച്ച ശേഷം കഴുകുന്നത് കറ പൂർണ്ണമായും മാറാൻ സഹായിക്കും.
കാപ്പി കറ മാറ്റാൻ ഉപ്പും ഉപയോഗിക്കാം. കറയുള്ള ഇടത്ത് ഉപ്പ് വിതറി, അൽപ സമയം മാറ്റി വയ്ക്കാം. ശേഷം ബ്രെഷ് ഉപയോഗിച്ച് സ്ക്രബ് ചെയ്യാം.