16 February 2026
Jayadevan A M
Image Courtesy: Getty
ഉള്ളി പല കറികളിലും പ്രധാനിയാണ്. ഉള്ളിയില്ലാത്ത കറികള്‍ മലയാളിക്ക് ചിന്തിക്കാനുമാകില്ല. എന്നാല്‍ ഉള്ളി തൊലി കളയാനുള്ള ബുദ്ധിമുട്ട് വെല്ലുവിളിയാണ്
തിരക്കു പിടിച്ച ജീവിതത്തില്‍, ഉള്ളിയുടെ തൊലി കളയാന്‍ ഏറെ സമയം വേണ്ടിവരുന്നുവെന്നാണ് പലരുടെയും പരിഭവം
എന്നാല്‍ ഉള്ളിത്തൊലി പെട്ടെന്ന് കളയാന്‍ ഒരു എളുപ്പവഴിയുണ്ട്. അത് എന്താണെന്ന് ഇവിടെ വിശദമായി പരിശോധിക്കാം
ആദ്യം ഉള്ളിയുടെ മുകള്‍ ഭാഗവും, താഴെ ഭാഗവും മുറിക്കുക. തിരക്കുള്ളവരാണെങ്കില്‍ ചെറിയ ചൂടുവെള്ളത്തില്‍ ഉള്ളി ഇട്ടുവയ്ക്കുക
മുറിച്ചുവച്ച ഉള്ളി മൂന്ന് മിനിറ്റ് ചെറു ചൂടുവെള്ളത്തില്‍ ഇട്ടുവച്ചാല്‍ മതി. തുടര്‍ന്ന് ആ ഉള്ളികള്‍ എടുത്ത് നന്നായി പ്രസ് ചെയ്താല്‍ തൊലി എളുപ്പത്തില്‍ പോകും
തിരക്കില്ലെങ്കില്‍ ചെറു ചൂടുവെള്ളം വേണമെന്നില്ല. സാധാരണ വെള്ളത്തില്‍ മുറിച്ചുവച്ച ഉള്ളി ഇട്ടുവച്ചാല്‍ മതിയാകും
സാധാരണ വെള്ളത്തില്‍ 10 മിനിറ്റോളം ഇട്ടുവയ്ക്കുക. തുടര്‍ന്ന് എടുത്ത് നന്നായി പ്രസ് ചെയ്താല്‍ തൊലി പെട്ടെന്ന് പോകും
തുടര്‍ന്ന് ഭദ്രമായി ഒരു വായു കടക്കാത്ത ബോക്‌സില്‍ ഇട്ടുവച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാം. ആവശ്യത്തിന് ഉപയോഗിക്കാം