17 June 2025
Sarika KP
Image Courtesy: Getty Images
മഴക്കാലം തുടങ്ങിയതോടെ മിക്ക വീടുകളിലെയും പ്രധാന പ്രശ്നം അലക്കിയ തുണികൾ ഉണക്കിയെടുക്കാൻ സാധിക്കുന്നില്ല എന്നതാണ്.
പലപ്പോഴും നനഞ്ഞ വസ്ത്രങ്ങൾ മുറികൾക്കുള്ളിൽ ഇട്ട് ഫാനിന്റെ കാറ്റിൽ ഉണക്കിയെടുത്താലും അതിൽ നിന്ന് ഒരു മണം വരും
മഴക്കാലത്തും അധികം ബുദ്ധിമുട്ടില്ലാതെ വേഗതയിൽ തുണികൾ ഉണക്കിയെടുക്കാൻ ചില മാർഗങ്ങളുണ്ട്. അത് എന്തൊക്കെ എന്ന് നോക്കാം
വാഷിങ് മെഷീനിൽ തുണികൾ അലക്കുമ്പോൾ അധിക സ്പിന്നിങ് സൈക്കിളുകൾ ഉൾപ്പെടുത്തിയാൽ വസ്ത്രങ്ങളിലെ നനവ് മെഷീനിൽ വച്ചുതന്നെ കൂടുതലായി നീക്കം ചെയ്യപ്പെടും.
താരതമ്യേന ഭാരം കുറഞ്ഞ വസ്ത്രങ്ങൾ മഴക്കാലത്ത് ഉപയോഗിക്കാൻ ശ്രദ്ധിക്കുക. ഇവ പെട്ടെന്ന് ഉണങ്ങി കിട്ടും.
ഹെയർ ഡ്രയറിന്റെ ഫാൻ വേഗതയിലും കുറഞ്ഞ ചൂടിലും വളരെ എളുപ്പത്തിൽ വസ്ത്രങ്ങൾ ഉണക്കിയെടുക്കാൻ ഉപയോഗിക്കാം.
തുണിയിൽ അധികമായി നനവ് പിടിച്ചിരിപ്പുണ്ടെങ്കിൽ അത് നീക്കം ചെയ്യാൻ വെള്ളം വേഗത്തിൽ വലിച്ചെടുക്കുന്ന തരം ടവ്വൽ ഉപയോഗിക്കാം.
തുണികൾ വേഗത്തിൽ ഉണങ്ങിയെടുക്കാൻ വായു സഞ്ചാരമുള്ള മുറികൾ തിരഞ്ഞെടുക്കുക. മുറിയിലെ ജനാലകൾ തീർച്ചയായും തുറന്നിടണം.