01 AUG 2026

NEETHU VIJAYAN

സാമ്പാർ പൊടി വീട്ടിൽ  തയ്യാറാക്കാം! കടയിലേക്ക് ഓടണ്ട

Image Courtesy: Getty Images 

നല്ല മണവും രുചിയും ഉള്ള സാമ്പാർ പൊടി വാങ്ങാൻ ഇനിയാരും കടയിലേക്ക് ഓടേണ്ട. ചില ചേരുവകൾ ഉണ്ടെങ്കിൽ അത് വീട്ടിൽ തന്നെ തയ്യാറാക്കാം.

സാമ്പാർ പൊടി

മല്ലി - 1 കപ്പ്, വറ്റൽ മുളക് - 15-20 എണ്ണം, തുവരപ്പരിപ്പ്, കടലപ്പരിപ്പ് - 2 ടേബിൾസ്പൂൺ വീതം, ഒരു ടേബിൾ സ്പൂൺ ഉഴുന്നു പരിപ്പ്, ഉലുവ, ജീരകം, കായം, മഞ്ഞൾപ്പൊടി, കറിവേപ്പില, കുരുമുളക്.

ചേരുവകൾ

ഇനി ഓരോ ചോരുവയും വെവ്വേറെ വറുത്തെടുക്കുക. കരിഞ്ഞ് പോകാതെ നോക്കണേ. ചെറുതീയിൽ മാത്രം വറുത്തെടുക്കുക. നല്ല മണം വരുമ്പോൾ പാത്രത്തിലേക്ക് മാറ്റുക

വറുത്തെടുക്കാം

കറിവേപ്പില എപ്പോഴും നന്നായി കഴുകി വൃത്തിയാക്കുക. ശേഷം വെള്ളം തോർന്നിട്ട് മാത്രമെ വറുത്തെടുക്കാവൂ. ഒട്ടും വെള്ളത്തിൻ്റെ മയം ഉണ്ടാകരുത്.

കറിവേപ്പില

പൊടി കായം ഉപയോ​ഗിക്കുന്നതിന് പകരം, കട്ട കായം അല്പം എണ്ണയിൽ വറുത്തെടുത്ത് ചേർക്കുന്നതാണ് നല്ലത്. ഇത് സാമ്പാറിന് നല്ല ഉ​ഗ്രൻ മണവും രുചിയും നൽകും.

കായം

വറുത്ത വച്ച ചേരുവകളെല്ലാം നന്നായി തണുത്ത ശേഷം മിക്സിയുടെ ജാറിലിട്ട് പൊടിക്കുക. നൈസ് ആയോ അല്പം തരിതരിയായോ നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് പൊടിക്കാം.

തണുക്കാം

പൊടി പൂർണ്ണമായും ആറിയ ശേഷം ഈർപ്പമില്ലാത്ത എയർ ടൈറ്റ് ചില്ലുകുപ്പിയിൽ അടച്ചു സൂക്ഷിക്കുക. മാസങ്ങളോളം ഈ മണവും രുചിയും നഷ്ടപ്പെടാതെ ഇരിക്കും. 

സൂക്ഷിച്ചു വെക്കാം