1 August 2026
Jayadevan A M
Image Courtesy: Getty Images
കാപ്പി കുടി പലര്‍ക്കും ശീലമാണ്. ഒരു കപ്പ് കാപ്പി കുടിച്ചില്ലെങ്കില്‍ പലര്‍ക്കും ആ ദിവസം ബുദ്ധിമുട്ടായിരിക്കും
ദിവസവും രാവിലെ കാപ്പി കുടിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണെന്ന് കാലിഫോർണിയയിലെ ഗ്യാസ്ട്രോഎൻട്രോളജിസ്റ്റായ ഡോ. സൗരഭ് സേത്തി പറഞ്ഞു
കരളിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുന്ന ഏറ്റവും മികച്ച പാനീയങ്ങളിൽ ഒന്നാണ് കാപ്പിയെന്ന് ഡോ. സൗരഭ് സേത്തി പറഞ്ഞു
ദിവസവും രാവിലെ കാപ്പി കുടിക്കുന്നത് ലിവർ എൻസൈമുകളുടെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും ഡോ. സൗരഭ് സേത്തി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു
ദിവസവും രാവിലെ കാപ്പി കുടിക്കുന്നത് ഫാറ്റി ലിവർ രോഗത്തിനെതിരെ പോരാടാനും സഹായിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു
സാധാരണ കാപ്പിയും ഡീകാഫ് കാപ്പിയും കുടിക്കുന്നത് ഒരുപോലെ ആരോഗ്യഗുണങ്ങൾ നൽകുന്നുണ്ടെന്ന് ഡോ. സേത്തി വ്യക്തമാക്കുന്നു.
ജൂലൈ 31 ന് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഡോ. സൗരഭ് സേത്തി കാപ്പിയുടെ ഗുണങ്ങള്‍ വിശദീകരിച്ചത്
പ്രമുഖ ആരോഗ്യവിദഗ്ധന്‍ ഡോ. സൗരഭ് സേത്തി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ പ്രകാരം തയ്യാറാക്കിയ വെബ്‌സ്റ്റോറിയാണിത്. ഇതിലെ വാദങ്ങള്‍ ടിവി 9 മലയാളം സ്ഥിരീകരിക്കുന്നില്ല