2 August 2026
Amal KV
Image Courtesy: Getty Images
വെള്ളക്കെട്ടിലേക്ക് കാർ ഇറക്കുന്നതിന് മുമ്പ് ജലനിരപ്പ് എത്രത്തോളം ഉയരത്തിലാണ് എന്ന കാൽക്കുലേഷൻ നമുക്കുണ്ടാകണം.
കാറിന്റെ ബംബറിൽ മുട്ടുന്ന വിധത്തിലോ പുക കുഴിലിന് മുകളിലേക്കോ വെള്ളം വരുന്ന അവസ്ഥയാണ് എങ്കിൽ വാഹനം നിന്ന് പോകാൻ സാധ്യതയുണ്ട്.
ഇനി അത്തരം ഒരു സാഹചര്യത്തിൽ അകപ്പെട്ടു പോയാൽ വാഹനം ഓഫാകാതെ നോണം. വെള്ളക്കെട്ട് കഴിയുന്നതുവരെ പരമാവധി വേഗത കുറച്ച് ഫസ്റ്റ് ഗിയറിൽ തന്നെ മുന്നോട്ടുപോവുക.
എയർ ഫിൽട്ടറിൽ വെള്ളം യാതൊരു കാരണവശാലും വെള്ളെ കയറരുത്. ഇതുവഴി വള്ളം കയറിയാൽ അത് നേരെ എൻജിന് കാര്യമായ തകരാറുകൾ ഉണ്ടാക്കും.
ഇനി വെള്ളത്തിലൂടെ വാഹനം ഓടിക്കുമ്പോൾ നിന്നു പോകുന്ന സാഹചര്യം ഉണ്ടായാൽ ഒരിക്കലും റീസ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കരുത്.
നിന്ന് പോയ വഹനം തള്ളി വാഹനം നീക്കുകയാണ് വേണ്ടത്. വെള്ളക്കെട്ടിൽ നിൽക്കുന്ന വാഹനം സ്റ്റാർട്ട് ചെയ്യാൻ ശ്രമിച്ചാൽ എൻജിനിലേക്ക് വെള്ളം കയറാൻ സാധ്യതയുണ്ട്.
വെള്ളക്കെട്ടിലൂടെ വാഹനം ഓടിക്കഴിയുമ്പോൾ സ്വാഭാവികമായും ബ്രേക്ക് ഡ്രമ്മിലും ഡിസ്കുകളിലും അഴുക്കോ ചെളിയോ ജലാംശമോ പറ്റിപ്പിടിച്ചിരിക്കാം.
വെള്ളക്കെട്ട് കഴിയുമ്പോൾ തന്നെ വാഹനത്തിന്റെ ബ്രേക്ക് ചവിട്ടി പ്രവർത്തനം കൃത്യമാണോ എന്ന് വിലയിരുത്തി യാത്ര തുടരുക.