03 August 2026
SHIJI MK
Image Credit: PTI
അതിശക്തമായ മഴയിലൂടെ കടന്നുപോകുകയാണ് കേരളക്കര. കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും മഴ തുടരുന്നു. വരും ദിവസങ്ങളിലും കാലാവസ്ഥ മോശമായേക്കും.
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ വരും മണിക്കൂറുകളില്‍ ഈ മുന്നറിയിപ്പില്‍ മാറ്റം വന്നേക്കാം.
സംസ്ഥാനത്തൊന്നാകെയുള്ള കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ 12 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടമാര്‍ അവധി പ്രഖ്യാപിച്ചു.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകള്‍ക്ക് ഓറഞ്ച് അലര്‍ട്ടുണ്ട്.
മഴയ്‌ക്കൊപ്പം മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് അറിയിപ്പില്‍ പറയുന്നു.
വടക്കന്‍ കര്‍ണാടകയില്‍ നിന്ന് കന്യാകുമാരി വരെ തെക്കന്‍ കര്‍ണാടക, കേരളം, തമിഴ്‌നാട് വഴി ന്യൂനമര്‍ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്, ഇത് നിലവിലെ മഴയ്ക്ക് കാരണമാകുന്നു.
മധ്യ രാജസ്ഥാന് മുകളിലായി ചക്രവാതച്ചുഴിയും നിലനില്‍ക്കുന്നു. ഇതും കേരളത്തില്‍ കനത്ത മഴയ്ക്ക് കാരണമാകുന്നു. ഓഗസ്റ്റ് 6 വരെ മഴ തുടരും.