25 November 2026
Jayadevan A M
Image Courtesy: Getty Images
പഞ്ചസാരപാത്രത്തില്‍ ഉറുമ്പ് കയറുന്നത് മിക്ക വീടുകളിലും നേരിടുന്ന ഒരു പ്രശ്‌നമാണ്. എന്നാല്‍ ഉറുമ്പുകളെ തുരത്താന്‍ മാര്‍ഗമുണ്ട്
കീടനാശിനികള്‍ ഉപയോഗിക്കാതെ പ്രകൃതിദത്ത മാര്‍ഗങ്ങളിലൂടെ എങ്ങനെ ഉറുമ്പുകളെ തുരത്താമെന്ന് നോക്കാം. ആറു മാര്‍ഗങ്ങള്‍ പരിചയപ്പെടാം
പഞ്ചസാരപാത്രത്തില്‍ രണ്ട് ഗ്രാമ്പു ഇട്ടാല്‍ പഞ്ചസാരയില്‍ ഉറുമ്പ് കയറുന്നത് തടയാനാകും. ഉറുമ്പുകളെ കൊല്ലാതെ അവയുടെ ശല്യം ഒഴിവാക്കാനാകും
ഗ്രാമ്പൂ പോലെ തന്നെ കറുവാപ്പട്ടയും ഉറുമ്പിനെ തുരത്താന്‍ ഉപയോഗിക്കാം. ഇത് അല്‍പമെടുത്ത് പഞ്ചസാര പാട്ടയ്ക്കുള്ളില്‍ വെച്ചാല്‍ മതി
നാരങ്ങ പിഴിഞ്ഞെടുത്ത ശേഷമുള്ള തൊലി നന്നായി ഉണക്കിയ ശേഷം പഞ്ചസാര പാത്രത്തില്‍ ഇട്ടുവെക്കാം. ഓറഞ്ചും ഉപയോഗിക്കാം
ഒരു പാത്രത്തിനുള്ളില്‍ അല്‍പം വെള്ളമൊഴിക്കുക. പഞ്ചസാര അടങ്ങിയ കണ്ടെയ്‌നര്‍ അതിലേക്ക് ഇറക്കി വെക്കുക.
പഞ്ചസാര പാത്രം വെച്ചിരിക്കുന്ന അലമാരയിലോ, സ്ലാബിലോ പാത്രത്തിന് ചുറ്റുമായി അല്‍പം ഉപ്പോ മഞ്ഞള്‍പ്പൊടിയോ വിതറുക
ചോക്കില്‍ കാത്സ്യം കാര്‍ബണേറ്റ് അടങ്ങിയിട്ടുണ്ട്. ഉറുമ്പുകള്‍ വരുന്ന ഇടങ്ങളില്‍ കുറച്ച് ചോക്ക് പൊടി തൂവുക