27 November 2026

Nithya V

റവ കൊണ്ട് ഒരു 'തരിവട്ട്' ഉണ്ടാക്കിയാലോ, റെസിപ്പി ഇതാ 

Image Credit:: Getty,  Social Media

നൊസ്റ്റാൾജിയ ഉണർത്തുന്ന നാലുമണിപ്പലഹാരങ്ങളിൽ ഒന്നാണ് 'തരിവട്ട്'. വളരെ കുറഞ്ഞ ചേരുവകളാൽ  ഇത് തയ്യാറാക്കാം.

തരിവട്ട്

ഒരിക്കൽ തയ്യാറാക്കി വെച്ചാൽ ഏകദേശം രണ്ടാഴ്ചയോളം കേടുകൂടാതെ ഇരിക്കും എന്നതാണ് തരിവട്ടിന്റെ പ്രധാന സവിശേഷത.

കേടാകാതെ

ഒരു പാൻ അടുപ്പിൽ വെച്ച് ഒന്നര കപ്പ് റവ ചേർക്കുക. റവ ഇളം ബ്രൗൺ നിറമാകുമ്പോൾ അതിലേക്ക് ചിരകിയ തേങ്ങ, കാൽ ടീസ്പൂൺ നല്ല ജീരകം ചേർക്കുക.

റവ

കൂടെ ഒരു ടേബിൾസ്പൂൺ കറുത്ത എള്ള്, കാൽ ടീസ്പൂൺ ഏലയ്ക്കപ്പൊടി, കാൽ ടീസ്പൂൺ ഉപ്പ്, ഒരു ടേബിൾസ്പൂൺ നെയ്യ് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിക്കാം.

ഇളക്കുക

കൈകൊണ്ട് നന്നായി ഇളക്കിയ ശേഷം തീ ഓണാക്കി കുറഞ്ഞ തീയിൽ  പത്ത് മിനിറ്റ് റവ വറുക്കുക.

പത്ത് മിനിറ്റ്

ഇതിലേക്ക് മുക്കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കാം. തുടർന്ന് കാൽ കപ്പ് ചൂടുവെള്ളം ഒഴിച്ച് റവ നന്നായി ഇളക്കി യോജിപ്പിച്ച ശേഷം തീ ഓഫ് ചെയ്യാം.

പഞ്ചസാര

ചൂടാറുന്നതിനനുസരിച്ച് കൈകൾ ഉപയോഗിച്ച് ഇഷ്ടമുള്ള ആകൃതിയിൽ ഉരുട്ടി എടുക്കാവുന്നതാണ്. തരിവട്ട് തയ്യാർ!

റെഡി

ഷാഗി എന്ന കണ്ടന്റ് ക്രിയേറ്ററാണ് തരിവട്ട് തയ്യാറാക്കുന്ന എളുപ്പവഴി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.

ഷാഗി